കണ്ണൂര്‍: ജയിലില്‍ നിന്നും ചപ്പാത്തിയും പലഹാരങ്ങളും നിര്‍മ്മിച്ച് വന്‍ വിജയമായശേഷം തുടങ്ങിയ ബിരിയാണിക്കും ഡിമാന്റ് വര്‍ദ്ധിക്കുന്നു. നിലവില്‍ 1500 പാക്കറ്റ് ബിരിയാണിയാണ് ദിവസേന കണ്ണൂര്‍ ജയിലില്‍ നിന്നും വിറ്റുപോകുന്നത്.
ഒരു ചിക്കന്‍ പീസടങ്ങിയ ബിരിയാണിക്ക് 60 രൂപയാണ് വില. ഹോട്ടലുകളില്‍ നൂറുരൂപയ്ക്ക് മുകളിലാണ് ഒരു ബിരിയാണിയുടെ വില. രാവിലെ 11മണിമുതല്‍ പള്ളിക്കുന്നിലെ ചപ്പാത്തിക്കൗണ്ടറില്‍ ബിരിയാണി ലഭിക്കും. വില്പന രാത്രി 8.30വരെ തുടരും. അച്ചാര്‍, സലാഡ് എന്നിവയും പാക്കറ്റില്‍ ഉണ്ടാകും.
ജയില്‍ മൊബൈല്‍ യൂണിറ്റ് ഉച്ചയ്ക്ക് 12മണിക്ക് ജില്ലാ ആശുപത്രി ബസ്സ്റ്റാന്‍ഡിനടുത്തും 3മണിക്ക് കണ്ണൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിനടുത്തും വൈകിട്ട് നാലുമുതല്‍ കാല്‍ടെക്‌സ് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലും ക്യാമ്പുചെയ്ത് മലബാര്‍ ഫ്രീഡം ഉത്പന്നങ്ങള്‍ വില്ക്കുന്നുണ്ട്. ഇത്തരത്തില്‍ ദിവസവും 200 പാക്കറ്റ് ബിരിയാണിയാണ് വിറ്റഴിക്കുന്നത്.
35,000, 40,000 വരെ ചപ്പാത്തിയും ജയിലില്‍ നിന്നും ചിലവാകുന്നുണ്ട്. ശബരിമല സീസണ്‍ തുടങ്ങിയതോടെ ചപ്പാത്തിക്കും ആവശ്യക്കാരേറെയാണ്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പള്ളിക്കുന്ന് ജയിലിനുമുന്നില്‍ നിര്‍ത്തി ചപ്പാത്തിയും ലഡുവും വാങ്ങുന്ന കാഴ്ച രാവിലെ 7മണിമുതല്‍ കാണാം. 10 ചപ്പാത്തിയടങ്ങിയ പാക്കറ്റിന് 20രൂപയാണ് വില. മുട്ടക്കറിക്കും വെജിറ്റബിള്‍കറിക്കും പാക്കറ്റിന് വില 15 രൂപ. ചിക്കന്‍കറിക്ക് 30 രൂപയും ലഡുവിന് കിലോയ്ക്ക് 120 രൂപയുമാണ് വില.
നേന്ത്രക്കായയുടെയും വെളിച്ചെണ്ണയുടെയും വില വര്‍ദ്ധിച്ചതിനാല്‍ രണ്ടാഴ്ചയായി മലബാര്‍ ഫ്രീഡം ചിപ്‌സ് ഉത്പാദനം നിര്‍ത്തി. നേന്ത്രക്കായയുടെ വിലകുറയുന്ന ഘട്ടത്തില്‍ ചിപ്‌സ്‌നിര്‍മാണം വീണ്ടുംതുടങ്ങാനാണ് തീരുമാനം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Biriyani, Kannur J

No comments:
Post a Comment