കൊച്ചി: സ്വര്‍ണ്ണവില രണ്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബുധനാഴ്ച പവന്‍വില 120 രൂപ കുറഞ്ഞ് 22,160 രൂപയിലെത്തിയതോടെയാണ് ഇത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,770 രൂപയായി. ഒക്ടോബര്‍ 14ന് ശേഷം ഇതാദ്യമായാണ് പവന്‍വില ഈ നിലയിലേക്ക് താഴുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണ്ണത്തിന് 10.70 ഡോളര്‍ താഴ്ന്ന് 1,230.50 ഡോളറായി. അമേരിക്കയിലെ ഉത്തേജക പാക്കേജ് ഭാഗികമായെങ്കിലും അവിടുത്തെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് വില ഇടിയാന്‍ കാരണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold rate
No comments:
Post a Comment