Latest News

ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ടില്‍ നുഴഞ്ഞുകയറി 63 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

മുംബൈ:  ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ടില്‍ നുഴഞ്ഞുകയറി 63 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എന്‍ആര്‍ഐ അക്കൗണ്ടുള്ള മുംബൈ സ്വദേശിയായ വ്യവസായിയും ഭാര്യയും നിക്ഷേപിച്ച 63 ലക്ഷം രൂപയാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ് അശ്രദ്ധമായി കൈകാര്യം ചെയ്തതിലൂടെ നഷ്ടപ്പെട്ടത്.

പണം പിന്‍വലിക്കാന്‍ ഉടമ ബാങ്കില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. റിസര്‍വ്വ് ബാങ്കിന്റെ ഇ-ബാങ്കിംഗ് ചട്ടങ്ങള്‍ പാലിക്കാതെ പണം കൈമാറിയതെന്ന് അക്കൗണ്ട് ഉടമ പറയുന്നു.

തനിക്ക് തൊണ്ട രോഗമാണെന്നും സംസാരിക്കാനാവില്ലെന്നും അറിയിച്ച കള്ളന്‍ ചികിത്സയ്ക്കായി 40,000 ഡോളര്‍ ഉടന്‍ തന്നെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വ്യവസായിയുടെ സ്ഥിര നിക്ഷേപം ഉടമയുടെ നിര്‍ദ്ദേശമില്ലാതെതന്നെ വിദേശ കറന്‍സിയായി നല്‍കിയത് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണെന്ന് വ്യവസായിയുടെ അഭിഭാഷകന്‍ പ്രശാന്ത് മാലി ആരോപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Mumbai

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.