ദുബൈ; ദുബൈ കെ.എം.സി.സി യുടെ 2013 വര്‍ഷത്തെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.എല്ലാ വര്‍ഷവും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം രണ്ട് അവാര്‍ഡുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ ഏറ്റവും നല്ല പത്ര പ്രവര്‍ത്തകനും മറ്റൊന്ന് ഈ വര്‍ഷത്തെ ഏറ്റവും നല്ല ക്യാമറ മാനും ആണ് മികച്ച പത്ര പ്രവര്‍ത്തകനായി മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ജലീല്‍ പട്ടാമ്പിയും, ക്യാമറമാനായി ജയ് ഹിന്ദ് ടി.വി സുജിത് സുന്ദരേശന്‍ കായംകുളത്തെയും തെരഞ്ഞെടുത്തു.
ജലീല്‍ പട്ടാമ്പി , പാലക്കാട് ജില്ലയിലെ പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശിയാണ് . അഴകന്‍ കണ്ടത്തില്‍ കമ്മുകുട്ടി ഹാജിയുടെയും ഖദീജയുടെയും മകന്‍. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ , കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദം.(എം.ജെ.സി – മാസ്റ്റര്‍ ഓഫ് ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍). ഫിലിം-മാഗസിന്‍-ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസത്തില്‍ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേഗ കോഴ്സുകള്‍ പൂര്‍ത്തിയാക്കി. “ദി ഹിന്ദു “ പത്രത്തില്‍ നിന്ന് പരിശീലനം നേടി ‘മാധ്യമം” ‘ഗള്‍ഫ് മാധ്യമം’ പത്രങ്ങളില്‍ റിപ്പോര്‍ട്ടര്‍ ആയും, സബ് എഡിറ്ററായും , ന്യൂസ് എഡിറ്ററായും പ്രവര്ത്തിച്ചു. ഇപ്പോള്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യില്‍ റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ച് വരുന്നു. വി.സി അബൂബക്കര്‍ സ്മാരക പത്ര പ്രവര്‍ത്തക പുരസ്കാരവും ചിരന്തന ,കൈരളി കലാ കേന്ദ്രം അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഒട്ടേറെ ശ്രദ്ധേയ വാര്‍ത്തകള്‍ വെളിച്ചത്തു കൊണ്ടു വരികയും വിദേശ മാധ്യമങ്ങള്‍ അടക്കം അവ പിന്തുടരുകയും ചെയ്തിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍റണ്‍, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്റാള്‍, ലോക പ്രസിദ്ധ സാഹിത്യകാരന്‍ പൗലോ കൊയലൊ, പ്രശസ്ത യുദ്ധകാര്യ ലേഖകന്‍ റോബര്‍ട്ട് ഫിസ്ക്ക്, പ്രസിദ്ധ ചിത്രകാരന്‍ എം.എഫ് ഹുസൈന്‍, പ്രമുഖ ചിന്തകന്‍ മുറാദ് ഹോഫ്മന്‍ തുടങ്ങിയ വ്യക്തിത്വങ്ങളുമായി അഭിമുഖം നടത്തിയിടുണ്ട്. പഠന കാലം തൊട്ടേ കവിതകളും ലേഖനങ്ങളും എഴുതുന്നു.’വാക്ക്’ പ്രഥമ കവിതാ സമാഹാരം ‘നൂറ്റാണ്ട് പിന്നിട്ട മലയാള നാടകവേദി’ എന്ന വിഷയത്തില്‍ ഗവേഷണ പഠനം നടത്തി.യു.എ.ഇ യിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സുജിത് സുന്ദരേശന്‍ ,ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശി.തൈശേരില്‍ സുന്ദരേശന്‍റെയും പ്രസന്ന കുമാരിയുടെയും മകനാണ്.പുല്ലുകുളങ്ങര എന്‍.ആര്‍.പി.എം.എച്ച്.എസ്.എസ് , കായംകുളം എം.എസ്.എം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഫോട്ടോ ജേര്‍ണലിസത്തില്‍ ഡിപ്ലോമ.കേരളത്തിലും വിദേശത്തുമായി പത്തു വര്‍ഷത്തിലേറെ മാധ്യമ പ്രവര്‍ത്തന പരിചയം .മലയാള ടെലിവിഷന്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വാര്‍ത്താധിഷ്ട്ടിത പരുപടികളായ സാക്ഷി,അണിയറ,ജാലകം തുടങ്ങിയ നിരവധി പരുപടികളുടെ അണിയറ പ്രവര്‍ത്തനത്തില്‍ മുഖ്യപങ്കു വഹിച്ചു.ദൂരദര്‍ശന്‍ ,ഏഷ്യാനെറ്റ് ,സൂര്യ ടി വി. , കൈരളി,ഇന്ത്യ വിഷന്‍,ജീവന്‍ ടി വി , തുടങ്ങിയ മുന്‍നിര ചാനലുകള്‍ക്ക് വേണ്ടി എന്‍.ടി.വി യുടെ ഭാഗമായി പ്രവര്‍ത്തിച്ചു.കേരള സര്‍ക്കാരിനു വേണ്ടി നിരവധി ഡോക്യുമെന്‍ററിള്‍ക്ക് ക്യാമറ ചലിപ്പിച്ചു.നിലവില്‍ ജൈഹിന്ദ് ടി വി യുടെ ദുബൈ ബ്യുറോയില്‍ ജോലി ചെയ്യുന്നു.ഇന്ത്യന്‍ മീഡിയ ഫോറം എക്സിക്യുട്ടീവ് കമ്മറ്റി അംഗം കൂടിയാണ്.ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളിലെ അദ്ധ്യാപിക രമ്യ സുജിത് ഭാര്യയാണ്.
ജേതാക്കള്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ ഡിസംബര്‍ 6ന് ദുബൈ എന്‍.ഐ മോഡല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ദുബൈ കെ.എം.സി.സി യുടെ ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തില്‍ വെച്ച് നല്‍കും

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment