ദുബൈ: ദുബൈ റാഷിദിയില്‍ കവര്‍ച്ചാ സംഘത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ട ഉദുമ കാപ്പിലിലെ മുഹമ്മദ് ഹനീഫ(28)യുടെ മയ്യിത്ത് രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.
ദുബായ് റാഷിദിയയില്‍ കണ്ണൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള അബുഹൈല്‍ ഹോട്ടലിന് സമീപം വെളളിയാഴ്ച പുലര്‍ച്ചെയാണ് ഹനീഫയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തലക്കടിയേറ്റാണ് മരണം. തലയും കണ്ണുകളും തകര്‍ന്ന നിലയിലായിരുന്നു.
ദുബായ് റാഷിദിയയില്‍ കണ്ണൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള അബുഹൈല്‍ ഹോട്ടലിന് സമീപം വെളളിയാഴ്ച പുലര്‍ച്ചെയാണ് ഹനീഫയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തലക്കടിയേറ്റാണ് മരണം. തലയും കണ്ണുകളും തകര്‍ന്ന നിലയിലായിരുന്നു.
റസ്‌റ്റോറന്റിലെ ജീവനക്കാരനാണ് ഹനീഫ. റസ്‌റ്റോറന്റിന്റെ അടുക്കളയും പരിസരവും വൃത്തിയാക്കിയ ശേഷം പുലര്‍ച്ചെയോടെയാണ് ഹനീഫ താമസസ്ഥലത്ത് എത്താറുള്ളത്. വെളളിയാഴ്ച ഏറെ വൈകിട്ടും എത്താത്തതിനെ തുടര്‍ന്ന് സുഹൃത്ത് അഷ്‌റഫ് വിളിച്ചെങ്കിലും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ ഹോട്ടലില്‍ ചെന്നപ്പോഴാണ് ഹനീഫയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം റാഷിദിയയിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഹോട്ടലിലെ സി.സി.ടി.വിയില്‍ ഹനീഫയെ ഒരാള്‍ അടുക്കളയില്‍ നിന്ന് വിളിച്ച് പുറത്തു കൊണ്ടുപോകുന്നതും ചുമരില്‍ തലയിടിക്കുന്നതുമായ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മൂന്ന് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നും കവര്‍ച്ചക്കിടെയാണ് കൊലപാതകമെന്നും വ്യക്തമായി. പണവും സാധനങ്ങളുമടക്കം 65000 ദിര്‍ഹം(10ലക്ഷം രൂപ)നഷ്ടപ്പെട്ടു.
കാപ്പിലിലെ പരേതനായ ഇബ്രാഹിം ആമിന ദന്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ. സഹോദരങ്ങള്‍: സാജിദ, ഫരീദ. ഒന്നര വര്‍ഷംമുന്പാണ് ഹനീഫ നാട്ടില്‍ വന്ന് മടങ്ങിയത്.
ഹനീഫയെ കൊലപ്പെടുത്തിയത് തല മതിലിനിടിച്ച് : അന്വേഷണം ഊര്‍ജ്ജിതം
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.


No comments:
Post a Comment