Latest News

കറന്തക്കാട് ബൈക്ക് യാത്രക്കാരന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു

കാസര്‍കോട്: കറന്തക്കാട് ദേശീയ പാതയില്‍ ബൈക്ക് ഷോറൂമിന് മുന്നില്‍ ബൈക്ക് യാത്രക്കാരന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു. തളങ്കര തെരുവത്തെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ കെ.ജയ(32) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 4.30മണിയോടെയാണ് സംഭവം. നേരത്തെ തളങ്കര തെരുവത്ത് സനാ വര്‍ക്ക്‌ഷോപ്പ് നടത്തിവന്നിരുന്ന ജയന്‍ ഇപ്പോള്‍ കറന്തക്കാട്ടെ പ്രണവ് വര്‍ക്ക്‌ഷോപ്പിലാണ് ജോലി ചെയ്തുവന്നിരുന്നത്. നന്നാക്കിയ ബൈക്ക് ട്രയല്‍ നടത്താനായി പോയതായിരുന്നു ജയ. ഉമാ നഴ്‌സിങ് ഹോമിനുസമീപത്തെ തട്ടുകടയില്‍ നിന്ന് ചായ കഴിച്ച് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോള്‍ ബൈക്ക് തെന്നിമറിയുകയും റോഡിലേക്ക് തെറിച്ചുവീണ ജയന്റെ ദേഹത്തുകൂടി ടാങ്കര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. തലഭാഗം ചതഞ്ഞരഞ്ഞു. ഹെല്‍മറ്റും തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വാഹനഗതാഗതം ഭാഗികമായി തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഗതാഗത തടസം പരിഹരിച്ചു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.