കുമ്പള അനന്തപുരത്തെ ബി. ഷിനുവിന്റെ ഭാര്യയും വെള്ളരിക്കുണ്ടിലെ ജോയി - തങ്കമ്മ ദമ്പതികളുടെ മകളുമായ സൗമ്യ (24)യാണ് മരിച്ചത്. അനന്തപുരത്ത് നിന്ന് വെള്ളരിക്കുണ്ടിലെ സൗമ്യയുടെ വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ എതിര്‍ ഭാഗത്ത് നിന്നുവന്ന കാര്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സൗമ്യയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
സൗമ്യയെ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ കിട്ടിയില്ലെന്നും പല വാഹനങ്ങളും നിര്‍ത്താതെ പോയെന്നും ഷിനു പറഞ്ഞു. അപകടത്തില്‍ ഷിനുവിനും നിസാരമായി പരിക്കേറ്റു. ക്രിസ്തുമസ് ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്കുള്ള യാത്രാക്കിടെ സൗമ്യയെ മരണം തട്ടിയെടുത്ത സംഭവം നാടിനെ നടുക്കി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തേപ്പ് തൊഴിലാളിയാണ് ഷിനു.
ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഷിജോ സൗമ്യയുടെ ഏക സഹോദരനാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment