കാസര്‍കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ ദുരൂഹസാചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
മരണത്തില്‍ പിതാവും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആദൂര്‍ മഞ്ഞംപാറയിലെ ലത്വീഫിന്റെ ഭാര്യ സഫിയ(28)യെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയില്‍ ഭര്‍തൃവീട്ടില്‍ കണ്ടെത്തിയത്. ഓടിട്ട വീടിന്റെ കിടപ്പുമുറിയില്‍ മച്ചില്‍ നൈലോണ്‍ കയറിലാണ് സഫിയയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ചേരൂര്‍ കെകെ പുറത്തെ മൊയ്തു- നഫീസ ദമ്പതികളുടെ മകളാണ് സഫിയ. മരണത്തില്‍ സംശയം പ്രകടിപ്പിച്ച പിതാവ് മൊയ്തു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയത്.
രാവിലെ 7.30 മണിയോടെയാണ് സഫിയയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് ഭര്‍തൃവീട്ടുകര്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഫുട്പാത്തില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന ആളാണ് സഫിയയുടെ ഭര്‍ത്താവ് ലത്വീഫ്. രാവിലെ മദ്രസയിലേക്ക് പോയ എട്ടുവയസുകാരമായ മകന്‍ മുഹമ്മദ് ഫയാസ് 8.30 മണിയോടെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോല്‍ ഭര്‍തൃസഹോദരിയും മരുമകനും ഇവരുടെ വീട്ടിനുമുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. വീടിനകത്തേക്ക് ചെന്ന് മാതാവിനെ കാണേണ്ടെന്ന് ഇവര്‍ പറഞ്ഞതിനെ തുടര്‍ന്ന് മകന്‍ ബന്ധുക്കൾക്ക് ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു.
ചേരൂറില്‍ നിന്നും സഫിയയുടെ ബന്ധുക്കള്‍ എത്തിയ ശേഷമാണ് വിവരം പോലീസില്‍ അറിയിച്ചത്. സ്റ്റൂളില്‍ മുട്ടുകുത്തിയ നിലയിലാണ് സഫിയയുടെ മൃതദേഹം കാണപ്പെട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. വലതുകാല്‍പത്തിയില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് ഭര്‍തൃബന്ധുവിനെ സംശയുണ്ടെന്നാണ് സഫിയയുടെ ബന്ധുക്കല്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് മൃതദേഹം ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ഉച്ചയോടെ പരിയാരത്തേക്ക് കൊണ്ടുപോയത്.
മൂത്തമകന്‍ മുഹമ്മദ് ഫയാസിനെ കൂടാതെ ഫാത്വിമത്ത് ഫിദ (അഞ്ച്), ആഇശത്ത് സഫ(മൂന്നുവയസ്), സാസിറ(നാലുമാസം) എന്നിവര്‍ മക്കളാണ്. ഭര്‍ത്താവിന്റെ തടവാട് വീടിനടുത്തുള്ള സ്വന്തം വീട്ടിലാണ് സഫിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.
No comments:
Post a Comment