Latest News

തുളുനാടന്‍ മണ്ണിലൂടെ തെയ്യതാളത്തിനു കാതോര്‍ത്ത് സാഹിത്യ പഠനയാത്ര നടത്തി


കാസര്‍കോട്: വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാന സാഹിത്യോത്സവത്തിന്‍്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ പഠനയാത്ര ശ്രദ്ധേയമായി. വിവിധ ജില്ലകളില്‍ നിന്നും എത്തിയ കുട്ടികള്‍ക്ക് കാസറഗോടിനെ അടുത്തറിയാനും അറിഞ്ഞതിനെ നേരില്‍ കാണാനും അവസരം ലഭിച്ചു.

തുളുനാടന്‍ മണ്ണിലൂടെ തെയ്യതാളത്തിനു കാതോര്‍ത്ത് എന്ന് പേരിട്ട യാത്ര തളങ്കര ജിഎംവിഎച്ച്എസ്എസ പി ടി എ പ്രസിഡണ്ട് കെ. എ. മുഹമ്മദ് ബഷീര് ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച രാവിലെ മാലിക്ദീനാര്‍ പള്ളിയില്‍നിന്ന് ആരംഭിച്ച യാത്ര ഉബൈദ് ഭവനം, ബേള ചര്‍ച്ച്, അനന്തപുരം തടാക ക്ഷേത്രം, കൂട്ടക്കനി ഗവ. യു പി സ്കൂള്‍, നിത്യാനന്ദ കോട്ട എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി ബേക്കല്‍ കോട്ടയില്‍ സമാപിച്ചു.പദ്മനാഭന്‍ ബ്ളാത്തൂര്‍ യാത്ര നിയന്ത്രിച്ചു.

വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും സംഘാടകരും പങ്കെടുത്തു.
അത്യുത്തര കേരളത്തിന്‍്റെ ഈ മണ്ണ് സപ്തഭാഷ സംഗമ ഭൂമി മാത്രമല്ല വ്യത്യസ്തമായ അചാരനുഷ്ടാനങ്ങലുടെയും മണ്ണ് ആണ്. തുളുനാട് എന്നും സത്യനാട് എന്നും ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഈ ഈ മണ്ണിലൂടെയുളള യാത്രയുടെ ഓരോ ചുവടും പോയ കാലത്തിന്‍്റെ തിരുശേഷിപ്പുകളുടെ സ്പര്‍ശം കൊണ്ട് ധന്യമാകുന്ന അനുഭവം യാത്രയില്‍ ഉണ്ടായി.
തുടര്‍ന്ന് ക്യാമ്പ് അവലോകനവും വിദ്യാരംഗം കണ്‍ വീനെര്‍ മാരുടെ യോഗവും നടന്നു.ലോക പാവ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ശ്രീ ഗോപാലകൃഷ്ണ യക്ഷഗാന ബൊമ്മയാട്ട സംഗത്തിന്‍്റെ ബൊമ്മയാട്ടം ക്യാമ്പ് അംഗങ്ങള്‍ക്ക് കൌതുകം പകര്‍ന്നു. 

23ന് രാവിലെ മുഖ്യ വേദിയില്‍ ഹൈസ്കൂള്‍ കുട്ടികളുടെ നാടന്പാട്ടും ജി ശങ്കര ക്കുറുപ്പിന്‍്റെ കവിതകള്‍ മാത്രം ചൊല്ലാവുന്ന കാവ്യമഞ്ജരി യും സാഹിത്യ പ്രശ് നോത്തരിയും നടക്കും. സമാപന സമ്മേളനം പി. കരുണാകരന്‍ എം. പി. ഉദ്ഘാടനം ചെയ്യും



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.