ശാസ്താംകോട്ട: ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലിട്ടെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ വീട്ടമ്മയുടെ മൊഴി. തന്റെ ഭാര്യയെ അയല്‍വാസിയായ യുവാവ് പീഡിപ്പിച്ചശേഷം നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി.
ഭര്‍ത്താവിന്റെ പരാതിക്കുശേഷം യുവതി ഒളിവില്‍ പോയിരുന്നു. പരാതിപ്രകാരം അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനിടയിലാണ് ബുധനാഴ്ച ഉച്ചയോടെ യുവതി നാടകീയമായി അഭിഭാഷകന് മുഖേന ശാസ്താംകോട്ട കോടതിയില്‍ ഹാജരായത്.
പോലീസ് അറസ്റ്റ് ചെയ്ത യുവാവ് നിരപരാധിയാണെന്നും ഭര്‍ത്താവാണ് തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നും യുവതി കോടതിയില്‍ മൊഴി നല്‍കി. തനിക്ക് അപമാനമുണ്ടാക്കിയത് ഭര്‍ത്താവും ബന്ധുക്കളുമാണെന്നും നഗ്ന ചിത്രങ്ങള്‍ക്ക് പിന്നില്‍ ഭര്‍ത്താവും ചിലരുമാണെന്നും വീട്ടമ്മ കോടതിയില്‍ മൊഴിയില്‍ വ്യക്തമാക്കി. ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെയാണ് വീട് വിട്ടതെന്നും, തന്നെ ആരും തട്ടികൊണ്ടു പോയതല്ലെന്നും ഇവര്‍ പറഞ്ഞു.
മൊഴി കേട്ട മജിസ്‌ട്രേട്ട് ഇവരുടെ ഭര്‍ത്താവിനെയും കോടതിയില്‍ വിളിപ്പിച്ച് മൊഴി എടുത്തു. കോടതിയില്‍ ഹാജരായ ശേഷം വീട്ടമ്മ അഭിഭാഷകനൊപ്പം പോയി. വീട്ടമ്മയെ പ്രലോഭിപ്പിച്ച് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി ഉപയോഗിക്കുകയും. ശേഷം ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലിട്ടെന്നുമായിരുന്നു ഭര്‍ത്താവിന്റെ പരാതി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Wife, Rape, Police, Complaint

No comments:
Post a Comment