ആര്‍.എസ്.എസ്. പയ്യന്നൂര്‍ ടൗണ്‍ ശാഖാ കാര്യവാഹകും ഫോട്ടോഗ്രാഫറുമായ വിനോദ് കുമാര്‍ (28) ആണ് മരിച്ചത്. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡിനുസമീപത്തെ വാടകവീട്ടില്‍ താമസിക്കുന്ന വിനോദ്കുമാര്‍ അവിവാഹിതനാണ്. ചെറുതാഴം കോക്കാട് സ്വദേശിയായ വിനോദ്കുമാര്‍ അശ്വതിനിവാസില്‍ ചന്ദ്രശേഖരന്റെയും എ.വി.ശോഭനയുടെയും മകനാണ്. വിപിന്‍, വിജിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
പാടിയോട്ടുചാലിലെ ലക്ഷ്മണന്‍ (38), പയ്യന്നൂരിലെ ഓട്ടോഡ്രൈവറായ അന്നൂര്‍ സ്വദേശി നാരായണന്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത് . ഇവരെ മംഗലാപുരത്ത് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. കണ്ണൂരില്‍ നടക്കുന്ന കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ ബലിദാനദിനാചരണത്തിന് വാഹനങ്ങളില്‍ കണ്ണൂരിലേക്ക് പോകുകയായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകരും സി.പി.എം. പ്രവര്‍ത്തകരുമാണ് പെരുമ്പ ദേശീയപാതയില്‍ ഏറ്റുമുട്ടിയത്. വിവരമറിഞ്ഞ് കൂടുതല്‍ സി.പി.എം. പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. ബലിദാനദിനാചരണത്തിനു പോകുന്നവരും സി.പി.എം. പ്രവര്‍ത്തകരുംതമ്മില്‍ കരിവെള്ളൂര്‍ പെരളം ചീറ്റയില്‍ പ്രശ്‌നമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പയ്യന്നൂരിലെ സംഘര്‍ഷം. പെരുമ്പയില്‍ സി.പി.എം. പ്രചാരണബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടു. ഇതോടെ, ഇരുവിഭാഗങ്ങള്‍തമ്മില്‍ ഏറ്റുമുട്ടി. ബി.ജെ.പി. പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി.
ചില്ലുകള്‍ തകര്‍ന്നു. അക്രമത്തിനിരയായ വാഹനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ ഇറങ്ങിയോടി. ഈ സമയത്താണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റത്. അക്രമത്തിനുപിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ പറഞ്ഞു.
വെട്ടേറ്റ് പ്രാണരക്ഷാര്‍ഥം ഓടിയ വിനോദ്കുമാറിനെ പെരുമ്പ ചിറ്റാരിക്കൊവ്വല്‍ വയലിലാണ് മരിച്ചനിലയില്‍ കണ്ടത്. പോലീസെത്തി മൃതദേഹം പയ്യന്നൂര്‍ ഗവ. ആസ്പത്രിയിലേക്കും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും മാറ്റി.
സംഭവത്തെത്തുടര്‍ന്ന് പെരുമ്പയില്‍ മണിക്കൂറുകളോളം സംഘര്‍ഷം നിലനിന്നു. ബി.ജെ.പി. പ്രവര്‍ത്തകര്‍ സഞ്ചരിച്ച മിനിലോറി പെരുമ്പപ്പാലത്തിനു സമീപത്തുനിന്ന് കുഴിയിലേക്കു മറിച്ചിട്ടു. തീയിടാനും ശ്രമംനടന്നു. ചില്ലുതകര്‍ത്തു. സംഘര്‍ഷത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. പാലത്തിനുസമീപം ബോംബേറുമുണ്ടായി.
കണ്ണൂര്‍ എസ്.പി.യുടെ ചാര്‍ജുള്ള കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം സ്ഥലത്തെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment