ഭാര്യ ദീപ അതേ സ്കൂളിലെ മാനേജരും. വിവാഹം കഴിഞ്ഞ് 15 വര്‍ഷമായെങ്കിലും ഈ ദമ്പതികള്‍ക്ക് കുട്ടികളില്ല. ഇതേ തുടര്‍ന്ന് ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നല്‍കിയെങ്കിലും അംഗ വൈകല്യമുള്ളതായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യവാനായ കുട്ടിക്ക് ജന്മം നല്കാന് ദമ്പതികള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതാണത്രെ പദ്ധതി. ഇതേ തുടര്‍ന്ന് പ്ലസ്ടു പഠനം കഴിഞ്ഞ പെണ്‍കുട്ടിക്ക് സ്കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് ശങ്കരപേട്ടില് കൊണ്ടുപോവുകയായിരുന്നു. അവിടെ ദമ്പതികള്‍ താമസിക്കുന്ന വീടിന്റെ മുകള്‍ നിലയില്‍ പെണ്‍കുട്ടിയെ പാര്‍പ്പിച്ചു. കഴിഞ്ഞ ജൂണ്‍ മാസം ഭാര്യയുടെ സഹായത്തോടെ പെണ്‍കുട്ടിയെ സ്റ്റീഫന്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നത്രെ.
പിന്നീട് പെണ്‍കുട്ടിയെ ഇവരുടെ കൂടെ തന്നെ താമസിപ്പിച്ച് പല തവണ പീഡനത്തിന് ഇരയാക്കിയത്രെ. പെണ്‍കുട്ടിയെ മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്നും വിവാഹം കഴിഞ്ഞ് പ്രസവിക്കുന്ന കുട്ടിയെ ദമ്പതികള്‍ക്ക് നല്‍കണമെന്നും ചട്ടം കെട്ടിയിരുന്നത്രെ. ഇതനുസരിച്ച് മൂന്നുമാസം മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം ദമ്പതികള്‍ നടത്തി കൊടുത്തു. വിവാഹം കഴിഞ്ഞ് ഏറെ ദിവസം കഴിയും മുമ്പ് പെണ്‍കുട്ടിയുടെ ആര്‍ത്തവം നിലച്ചു. ഇക്കാര്യം ഭര്‍തൃ മാതാവിനോട് പറഞ്ഞതിനെ തുടര്‍ന്ന് തളിപ്പറമ്പിലെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചരമാസം ഗര്‍ഭിണിയാണെന്ന് കെണ്ടത്തി.
ഇതോടെ ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. അസുഖബാധിതയായ പെണ്‍കുട്ടിയെ തളിപ്പറമ്പിലെ ഒരു ആശുപത്രിയിലാക്കിയപ്പോള്‍ സംഭവിച്ചതെല്ലാം ഡോക്ടറോട് പറഞ്ഞു. ഇക്കാര്യം ഡോക്ടര്‍ പയ്യാവൂര്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി പെണ്‍കുട്ടിയുടെ പ്രാഥമിക മൊഴിയെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case, Doctor
No comments:
Post a Comment