ചെറുവത്തൂര്‍ പെരുമ്പട്ടയിലെ ഫൈസലിന്റെ മകള്‍ എം ഫസീലയാണ് ഭര്‍ത്താവ് പുഞ്ചക്കാട്ടെ മാടക്കാല്‍ വീട്ടില്‍ മെഹമൂദിന്റെ മകന്‍ മെഹറൂഫിന്റെ വീട്ടുപടിക്കല്‍ നീതിക്കായി കുത്തിയിരിപ്പ് സമരം നടത്തുന്നത്.
പെരുമ്പട്ടയിലെ ഫൈസലിന്റെയും ഹലീമയുടെയും 6 മക്കളില്‍ ഇളയവളായ ഫസീലയെ മഹറൂഫ് (28)മതാചാരപ്രകാരം 2012 ഏപ്രില്‍ 2നാണ് വിവാഹം ചെയ്തത്. പള്ളിയിലെ ജോലിക്കാരനായ ഫൈസല്‍ വിവാഹസമയത്ത് പുരയിടം പണയം വെച്ച് ഒന്നര ലക്ഷം രൂപയും ബന്ധുക്കളുടെ സഹായത്തോടെ 30പവന്‍ സ്വര്‍ണ്ണവും മഹറൂഫിന് സ്ത്രീധനമായി നല്‍കിയിരുന്നുവത്രെ.
എന്നാല്‍ വിവാഹം കഴിഞ്ഞ് മാസം ഒന്ന്തികയും മുമ്പ് കൂടുതല്‍ സ്ത്രീധനത്തിനായി പീഢനം തുടര്‍ന്നതായി ഫസീല പറയുന്നു.ഗര്‍ഭിണിയായ ഫസീലയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി പിതാവിന്റെ വീട്ടില്‍ കൊണ്ട് ചെന്നാക്കി. മഹ്‌റൂഫ് ദുബായിലേക്ക് പോയി.
കുറച്ചുനാളുകള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുവന്ന മഹറൂഫ് സ്ത്രീധനത്തിന് വേണ്ടി പീഡനം തുടര്‍ന്നു. സഹികെട്ട യുവതി 8 മാസങ്ങള്‍ക്ക് മുമ്പ് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. കോടതി നടപടികള്‍ തുടരുന്നതിനിടെ കഴിഞ്ഞമാസം വെള്ളൂരിലെ ഒരുയുവതിയെ മഹറൂഫ് രഹസ്യവിവാഹം ചെയ്തതായി അറിഞ്ഞ ഫസീല കഴിഞ്ഞ ദിവസം മഹ്‌റൂഫിന്റെ വീട്ടുപടിക്കല്‍ സത്യാഗ്രഹമിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പൗരമുഖ്യന്‍മാരും മധ്യസ്ഥശ്രമം നടത്തിയതിന്റെ ഫലമായി തിരിച്ചുപോയ ഫസിലയെ പിന്നീട് നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്രെ. ഒടുവില്‍ നീതിതേടി ബുധനാഴ്ച കാലത്ത് മുതല്‍ ഫസീല പുഞ്ചക്കാട്ടെ മഹറൂഫിന്റെ വീടുപടിക്കല്‍ സത്യാഗ്രഹം തുടരുകയായിരുന്നു.
വിവാഹംശേഷം കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി പീഡനം അനുഭവിക്കുന്നതാനും കുടുംബവും നീതിക്കായി മതമേലധ്യക്ഷന്‍മാരടക്കം പലരെയും സമീപിച്ചുവെങ്കിലും എവിടെ നിന്നും നീതി ലഭിച്ചില്ലെന്ന് പറയുന്ന ഫസീല ശരിഅത്ത് നിയമം ദുരുപയോഗം ചെയ്ത എന്നെ പോലെ ചവിട്ടിഅരക്കപ്പെട്ട യുവതികള്‍ക്ക് കൂടിവേണ്ടിയാണ് ഈ സമരമെന്നും പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Payyannur
No comments:
Post a Comment