കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ വ്യാജമദ്യം കഴിച്ച് ആറുപേര്‍ മരിച്ചു. പന്ത്രണ്ടോളം പേരെ ഗുരുതരമായ അവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്‍ക്കത്ത നഗരത്തില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ രാംപൂര്‍ഹട്ടിനടുത്തുള്ള താരാപീഠ് എന്ന സ്ഥലത്താണ് സംഭവം. ഒരു ശവസംസ്‌കാരചടങ്ങിന് ശേഷം മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്. അടുത്തുള്ള ഒരു അനധികൃത മദ്യവില്‍പ്പനക്കാരനില്‍ നിന്നാണ് ഇവര്‍ മദ്യം വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.
മദ്യസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ബിര്‍ഭൂം എസ്.പി. സി.സുധാകര്‍ പറഞ്ഞു. മരിച്ചവരില്‍ മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. കടുത്ത ശാരീരികാസ്വാസ്ഥ്യം നേരിട്ടവരെ രാംപൂര്‍ഹട്ട് സബ് ഡിവിഷന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്ന് പോലീസ് വ്യക്തമാക്കി. അമ്പതോളം പേര്‍ ശവസംസ്‌കാരചടങ്ങിനെത്തിയിരുന്നു. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് താരാപീഠ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alcohol, Died
No comments:
Post a Comment