Latest News

പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

കൂത്തുപറമ്പ്: മകനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നുറപ്പ് നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ റിമാന്‍ഡിലായി. കോഴിക്കോട് താഴെ തിരുവമ്പാടി സ്വദേശിയും കൂത്തുപറമ്പ് കൈതേരി പതിനൊന്നാം മൈല്‍ നസ്രത്തുല്‍ ഇസ്‌ലാം മദ്രസാ അധ്യാപകനുമായ മുഹമ്മദ് പറമ്പി(45)ലിനെയാണ് ഞായറാഴ്ച ജില്ലാ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.

പെണ്‍കുട്ടിയെ പതിനെട്ടുവയസ്സായാല്‍ തന്റെ മകനെക്കൊണ്ട് നിക്കാഹ് നടത്തിക്കാമെന്ന് ഒരുവര്‍ഷം മുമ്പ് ബന്ധുക്കള്‍ക്ക് മുഹമ്മദ് വാഗ്ദാനം നല്‍കിയിരുന്നു. അതിനുശേഷം മുഹമ്മദ് താമസിക്കുന്ന മുറിയിലും പെണ്‍കുട്ടിയുടെ വീട്ടിലുംവെച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് കൂത്തുപറമ്പ് സി.ഐ. കെ.വി.ബാബുവിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഞായറാഴ്ച രാവിലെ മട്ടന്നൂരില്‍നിന്നാണ് സി.ഐ.യും സംഘവും മുഹമ്മദിനെ അറസ്റ്റുചെയ്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.