Latest News

കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ഒറ്റപ്പാലം: പാലപ്പുറം എറക്കോട്ടിരിയില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ വിദ്യാര്‍ഥികള്‍ മരിച്ചു. കോങ്ങാട് കാക്കയംകോട് ദിനേശന്റെയും (കെ.എസ്.ആര്‍.ടി.സി.) സന്ധ്യയുടെയും മക്കളായ അമൃത (9), ആനന്ദ് (8) എന്നിവരാണ് മരിച്ചത്. കോങ്ങാട് ജി.യു.പി. സ്‌കൂളില്‍ നാലാംതരത്തിലും മൂന്നാംതരത്തിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ്.

ഞായറാഴ്ച രാവിലെ പത്തോടെ പാലപ്പുറം റെയില്‍വേ സ്റ്റേഷനുസമീപമാണ് സംഭവം. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ അമ്മയുടെ വീടായ പടിഞ്ഞാറുവീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു. വീടിനടുത്താണ് അപകടംനടന്ന സ്ഥലം. അമ്മായിക്കും മറ്റൊരു ബന്ധുവിനുമൊപ്പം ഇരുവരും കുളിക്കാനായി പോയപ്പോഴാണ് അപകടമെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ, കുട്ടികള്‍ ഒഴുക്കും ആഴവുമുള്ള സ്ഥലത്ത് താഴ്ന്നുപോവുകയായിരുന്നു.

ഒപ്പമുള്ളവരുടെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ഉടന്‍ കണ്ണിയംപുറത്തെ സ്വകാര്യ ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ കോങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.