രണ്ടാം ശനിയാഴ്ചയായതിനാല്‍ സ്‌കൂളുകളോ ഓഫീസുകളോ പ്രവര്‍ത്തിക്കാത്തതിനാല്‍ സ്വകാര്യ ബസ് പണിമുടക്ക് ജില്ലയില്‍ കാര്യമായി ബാധിച്ചില്ല. എന്നാല്‍ മറ്റു സ്വകാര്യ മേഖലയിലെ ജീവനക്കാരെ ബസ് സമരം ബാധിച്ചു. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ നഗരത്തില്‍ ജനത്തിരക്ക് കുറവാണ്. പുതിയ ബസ് സ്റ്റാന്റിലും, പഴയ ബസ് സ്റ്റാന്റിലും ഒട്ടുമിക്ക കടകളിലും തുറന്നിട്ടുണ്ടെങ്കിലും പൊതുജനങ്ങളുടെ അഭാവം വ്യാപാരികളേയും ബാധിച്ചിട്ടുണ്ട്.
ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്റെ കീഴിലുള്ള ഉടമകളുടെ ബസുകളാണ് ഇന്നു പണിമുടക്കുന്നത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ ഈ മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News




No comments:
Post a Comment