Latest News

ഹമ്പില്‍ തെറിച്ചുവീണ് പരിക്കേറ്റതിന് നഷ്ടപരിഹാരം

കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഹമ്പില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റതിന് നഷ്ടപരിഹാരം വിധിച്ച് സ്ഥിരം ലോക്അദാലത്ത് ഉത്തരവിട്ടു.

നെല്ലിക്കോട് 'ശ്രീ'യില്‍ പി. ചന്ദ്രശേഖരന്‍ ഭാര്യ ശ്രീമതിക്കുവേണ്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. 10,270 രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്.

പൊറ്റമ്മല്‍-പാലാഴി റോഡില്‍ കെ.സി.എം. എ.യു.പി. സ്‌കൂളിന് മുന്നില്‍ പുതുതായി നിര്‍മിച്ച ഹമ്പിലാണ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ശ്രീമതി തെറിച്ചുവീണത്. 2012 ഡിസംബര്‍ 14-ന് ഭര്‍ത്താവ് ചന്ദ്രശേഖരനൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അതിന്റെ തലേദിവസം അശാസ്ത്രീയമായും മുന്നറിയിപ്പില്ലാതെയും സ്ഥാപിച്ച ഹമ്പാണ് അപകടത്തിനിടയാക്കിയത്. അപകടത്തെത്തുടര്‍ന്ന് സാരമായി പരിക്കേറ്റ ഇവരെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

എം.പി. ഇസ്മയില്‍ ചെയര്‍മാനും വര്‍ഗീസ് ആഞ്ഞലിത്തോപ്പില്‍, എന്‍. ചന്തു എന്നിവര്‍ മെമ്പര്‍മാരുമായ അദാലത്തിന്‍േറതാണ് വിധി. കേസില്‍ ഹര്‍ജിക്കാരന്‍ നേരിട്ടാണ് വാദിച്ചത്. മരാമത്തുവിഭാഗം എന്‍ജിനീയര്‍മാരായിരുന്നു എതിര്‍കക്ഷികള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.