Latest News

പ്രധാനമന്ത്രി റോഡ് പദ്ധതി 20 ശതമാനം അധികതുകയ്ക്ക് അനുമതി

തൃക്കരിപ്പൂര്‍: പി എം ജി എസ് വൈ പ്രകാരമുളള റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ എസ്റ്റിമേറ്റിനേക്കാള്‍ 20 ശതമാനം അധിക തുക നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ വലിയപറമ്പ് ഇടയിലക്കാട് റോഡില്‍ നിര്‍മ്മിച്ച വെളളാപ്പ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച പ്രവര്‍ത്തനം നടത്തുന്ന കരാറുകാര്‍ക്ക് ഗവണ്‍മെന്റ് പ്രശംസ പത്രം നല്‍കും. വലിയപറമ്പ് പഞ്ചായത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അനുഭാവ പൂര്‍ണ്ണമായ പരിഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
കെ കുഞ്ഞിരാമന്‍ എം എല്‍ എ (തൃക്കരിപ്പൂര്‍) അധ്യക്ഷത വഹിച്ചു. കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോവിന്ദന്‍, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി ശ്യാമള, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ മൊയ്തീന്‍, പഞ്ചായത്ത് മെമ്പര്‍മാരായ പി കെ നാരായണന്‍, കെ സുലോചന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ഗംഗാധരന്‍, എന്‍ കെ ഹമീദ് ഹാജി, കെ പി സതീഷ് ചന്ദ്രന്‍, എ അമ്പൂഞ്ഞി, കെ കുഞ്ഞിരാമന്‍, ടി വി ബാലകൃഷ്ണന്‍, കൃഷ്ണന്‍, എം കെ സി അബ്ദുള്‍റഹിമാന്‍, സി ബാലന്‍, കെ പി അബ്ദുസലാം ഹാജി, സി വി കണ്ണന്‍, ടി ആര്‍ രാഘവന്‍, സി എ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു.
പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ബഷീര്‍ സ്വാഗതവും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു. റോഡ് നിര്‍മ്മാണത്തിന് 52 സെന്റ് സ്ഥലം നല്‍കിയ ടി പി ആയിഷയേയും കരാറുകാരന്‍ കെ കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ രാധാകൃഷ്ണനേയും മന്ത്രി ആദരിച്ചു. 



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.