കുമ്പള: പനിക്കുള്ള മരുന്ന് മാറി സ്ത്രീ ഗുരുതരനിലയിലായ സംഭവത്തില്‍ ആശുപത്രിയുടെ പേരുവെച്ച് വാട്‌സ് അപ്പില്‍ തെറ്റായ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നു.
കുമ്പള സഹകരണാസ്പത്രിയിലെ ആര്‍.എം.ഒ. ഡോ. കെ.എ. ഷമീമിന്റെ പരാതിയിലാണ് പൊലീസ് നടപടി. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.
മറ്റൊരു ആശുപത്രിയില്‍നിന്ന് പനിക്ക് മരുന്നുമാറി നല്‍കിയതിനാല്‍ കുമ്പള കട്ടത്തടുക്കയിലെ ആസ്യുമ്മയെ ദേഹമാസകലം പൊള്ളലേറ്റനിലയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആസ്യുമ്മയുടെ ഫോട്ടോ പതിച്ച് കുമ്പള സഹകരണാശുപത്രിക്കെതിരെ വാട്‌സ് അപ്പില്‍ പ്രചരണം നടന്നിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment