Latest News

തളങ്കര ഇരട്ടക്കൊല: വിധി ശനിയാഴ്ച


കാസര്‍കോട്: പ്രമാദമായ തളങ്കര ഇരട്ടക്കൊലക്കേസ് വിധി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഡിസംബര്‍ ഏഴിന് പ്രസ്താവിക്കും.

തളങ്കര ഖാസിലൈനിലെ ബീഫാത്വിമ(59), വീട്ടു വേലക്കാരി തമിഴ്‌നാട് സ്വദേശിനി ശെല്‍വി(16) എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്.

ബാംഗ്ലൂര്‍, ദണ്ഡു പാളയത്തെ കുപ്രസിദ്ധ കൊലയാളി സംഘാംഗങ്ങളായ ദൊഡ്ഡഹനുമ(36), ദിന്നൂര്‍ കോളനിയിലെ വെങ്കടേശ എന്ന ചന്ദ്ര(26), മുനി കൃഷ്ണ എന്ന കൃഷ്ണ(28), മൈസൂര്‍ ചിന്ന ഹള്ളി ബാലകട്ടെയിലെ നല്ലതിമ്മ എന്ന തിമ്മ(28), ദൊഡ്ഡഹനുമയുടെ ഭാര്യ ലക്ഷ്മി(30), വെങ്കടേശ് എന്ന രമേഷ് കൃഷ്ണ (22), മുനികൃഷ്ണയുടെ ഭാര്യ സാവിത്രി (30) എന്നിവരാണ് കേസിലെ പ്രതികള്‍.

1998 ഫെബ്രുവരി 17നാണ് ഇരട്ടക്കൊല നാടറിയുന്നത്. ദണ്ഡു പാളയ സംഘം മംഗലാപുരത്ത് അറസ്റ്റിലായതോടെയാണ് തളങ്കര ഇരട്ടകൊലക്കേസിന് തുമ്പായത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.