കുമ്പള : ടെമ്പോ ലോറിയിടിച്ച് ഗുരുതരനിലയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പെര്‍വാഡ് എസ് എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും കുമ്പള മാവിനക്കട്ടയിലെ അബൂബക്കര്‍മാസിത ദമ്പതികളുടെ മകനുമായ ഹുസൈന്‍ ബിസാറത്ത് (17) ആണ് ഞായറാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ചത്.
ഈ മാസം 21 നു ഉച്ചയ്ക്ക് പെര്‍വാഡിലാണ് അപകടമുണ്ടായത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ ടെമ്പോ ലോറി ഇടിക്കുകയായിരുന്നു. അന്നു പുലര്‍ച്ചെ ലീഗ് നേതാവും സഹോദരിയും വാഹനാപകടത്തില്‍ മരിച്ച അതേ സ്ഥലത്തായിരുന്നു ഹുസൈന്‍ ബിസാറത്തും അപകടത്തില്‍പ്പെട്ടത്.
ഒരു സഹോദരിയുണ്ട്
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കും. തുടര്‍ന്ന് മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ കുളിപ്പിച്ച ശേഷം മാതാവിന്റെ എരിയാലിലെ തറവാട്ട് വീട്ടില്‍ എത്തിച്ച് ഉച്ചയോടെ എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment