ബദിയഡുക്ക : അഡ്യനടുക്ക കുദ്ദുപദവില്‍ വാനിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ രക്തം വാര്‍ന്ന് മരിച്ചു. നിര്‍ത്താതെ പോയ വാന്‍ പിന്നീട് പോലീസ് ഡ്രൈവറുടെ വീടിനു സമീപം വെച്ച് പിടികൂടി. അടുക്കസ്ഥല മുകേരു ജുമാമസ്ജിദിനു സമീപത്തെ അബ്ദുല്‍ ഖാദര്‍ - ഫാത്തിമത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷെരീഫ് (27), അയല്‍വാസിയും സുഹൃത്തുമായ മൊയ്തു-ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാഹിര്‍ (20) എന്നിവരാണ് മരിച്ചത്.
ദുബൈയിലായിരുന്ന ഷെരീഫ് അവധിക്കു കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ഹനീഫ, ജമീല, ഷര്‍ബാന എന്നിവര്‍ സഹോദരങ്ങളാണ്.
നസീര്‍, നസ്മീന, നിഷാദ് എന്നിവര്‍ സാഹിദിന്റെ സഹോദരങ്ങളാണ്.
ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം. ഷെരീഫ് സാഹിറിനൊപ്പം ഷെരീഫിന്റെ ബന്ധുവായ വിട്ട്‌ള പുത്തൂര്‍ കമ്പളവിട്ടുവിലെ വീട്ടില്‍ പോയി തിരിച്ചു വരുമ്പോഴാണ് അപകടം. എതിരെ വന്ന വാനാണ് ഇടിച്ചത്. വാനിടിച്ച് റോഡിലേക്ക് ഇരുവരും തെറിച്ചു വീഴുകയായിരുന്നു. അതുവഴി എത്തിയ യാത്രക്കാരാണ് ഇരുവരേയും റോഡരികില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെ രണ്ടുപേരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തിനിടയാക്കിയ വാനിന്റെ കണ്ണാടി അപകടസ്ഥലത്ത് തെറിച്ചു വീണിരുന്നു. ഇതെടുക്കാന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് ബൈക്കിലെത്തിയ വാന്‍ ഡ്രൈവര്‍ സമീപത്ത് ആളുകളെ കണ്ട് തിരിച്ചുപോകുകയായിരുന്നു. ഡ്രൈവറെ പരിചയമുള്ള ചിലര്‍ ബദിയഡുക്ക പോലീസില്‍ വിവരം നല്‍കി. പോലീസ് യുവാവിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോള്‍ ഒന്നും പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

പിന്നീട് പോലീസ് നടത്തിയപരിശോധനയില്‍ വീടിനു പിറകില്‍ വാന്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ ചോരപ്പാടും ഉണ്ടായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് കുദ്ദുപദവിലെ ഉദയന്‍ കുറ്റം സമ്മതിച്ചത്. അപകടം നടന്നത് കര്‍ണ്ണാടക അതിര്‍ത്തിയിലായതിനാല്‍ ഉദയനെ ബദിയഡുക്ക പോലീസിന്റെ സഹായത്തോടെ വിട്ട്‌ള പോലീസ് കസറ്റഡിയില്‍ എടുത്തു.
ദുബൈയിലായിരുന്ന ഷെരീഫ് അവധിക്കു കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ഹനീഫ, ജമീല, ഷര്‍ബാന എന്നിവര്‍ സഹോദരങ്ങളാണ്.
നസീര്‍, നസ്മീന, നിഷാദ് എന്നിവര്‍ സാഹിദിന്റെ സഹോദരങ്ങളാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment