Latest News

നഗരങ്ങളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 2000 കോടിയുടെ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും - മഞ്ഞളാംകുഴി അലി


കാസര്‍കോട്: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ നഗരങ്ങളില്‍ 2000 കോടി രൂപയുടെ വികസന പദ്ധതികള്‍ നിക്ഷേപക സംഗമം നടത്തി അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.

കാസര്‍കോട് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2014 ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലേക്ക് വിവിധ നഗര സഭകള്‍ 4000 കോടി രൂപയുടെ പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുളളത്. സ്വന്തമായി ഭൂമിയുളള നഗരസഭകള്‍ക്ക് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കാന്‍ അവസരം ലഭിക്കും. 61 കോടി രൂപയുടെ കാസര്‍കോട് നഗര കുടിവെളള പദ്ധതി 10 കോടി രൂപയുടെ റോഡ് വികസന പദ്ധതിക്കും നഗരകാര്യ വകുപ്പ് അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
സാമ്പത്തിക ക്ലേശം നേരിടുന്ന നഗരങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് 50 ലക്ഷം രൂപാ വീതം അനുവദിച്ചത്. വിവിധ പെന്‍ഷന്‍ നല്‍കാന്‍ 70 കോടി രൂപ അനുവദിച്ചു. ബജറ്റ് വിഹിതത്തിനു പുറമെയാണിത്. ജില്ലാ ആസ്ഥാനങ്ങളിലെ മുനിസിപ്പാലിറ്റികളുടേയും പുതിയ മുനിസിപ്പാലിറ്റികളുടേയും വികസനത്തിന് 32 കോടി രൂപ അനുവദിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റിയിലും ദ്രവമാലിന്യ സംസ്‌ക്കരണ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു.
പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി ഇ അബ്ദുളള, സിഡ്‌കോ ചെയര്‍മാന്‍ സി ടി അഹമ്മദലി, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സി എച്ച് മുഹമ്മദ്കുഞ്ഞി ചായിന്റടി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍, മുന്‍ ചെയര്‍മാന്‍മാരായ ഹമീദലി ഷംസാദ്, എസ് ജെ പ്രസാദ്, ബീഫാത്തിമ ഇബ്രാഹിം, ഡി പി സി അംഗം എ അബ്ദുറഹ്മാന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അബ്ബാസ് ബീഗം, ആയിഷത്ത് റുമൈസ റഫീഖ്, സി അബ്ദുള്‍റഹിമാന്‍ കുഞ്ഞി മാസ്റ്റര്‍, സൈബുന്നീസ, ജി നാരായണന്‍, കൗണ്‍സിലര്‍മാരായ അര്‍ജുനന്‍ തായലങ്ങാടി, എം സുമതി, പി രമേശന്‍, രൂപാറാണി, വിലാസിനി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ.സി കെ ശ്രീധരന്‍, വി എ മഹമ്മൂദ് ഹാജി, പി സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവര്‍ പ്രസംഗിച്ചു. മുനിസിപ്പാലിറ്റി സെക്രട്ടറി കെ പി വിനയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

മുന്‍ നഗരസഭാ കൗണ്‍സിലര്‍മാരും കുടുംബശ്രീ സി ഡി എസ് പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച കൗണ്‍സില്‍ ഹാളില്‍ 50 കൗണ്‍സിലര്‍മാര്‍ക്കുളള ഇരിപ്പിടവും പ്രസ് ഗ്യാലറി, സന്ദര്‍ശക ഗ്യാലറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 41 ലക്ഷം രൂപാ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.