Latest News

പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജിയുടെ പേരില്‍ മയ്യത്ത് നിസ്‌കരിക്കാന്‍ അഭ്യര്‍ത്ഥന

കാസര്‍കോട്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ കരാറുകാരന്‍ ചട്ടഞ്ചാലിലെ പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജിയുടെ പേരില്‍ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിന് ശേഷം മയ്യത്ത് നിസ്‌കരിക്കണമെന്ന് മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹ്മദ് മൗലവി ആഹ്വാനം ചെയ്തു. മുഴുവന്‍ വിശ്വാസികളും നിസ്‌കാരത്തില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റായിരുന്ന കുഞ്ഞിമാഹിന്‍ ഹാജിയുടെ നിര്യാണത്തില്‍ സംയുക്ത ജമാഅത്ത് സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി അനുശോചിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.