കൊച്ചി: സംസ്ഥാനത്ത് പോലീസ് പരാജയമാണെന്ന് ഹൈക്കോടതിയുടെ പരാമര്‍ശം. സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസാധാനനിലയില്‍ ഉത്കണ്ഠയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആലുവ തോട്ടുമുക്കം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന്‍ ബഞ്ചിന്റെ വാക്കാലുള്ള പരാമര്‍ശമുണ്ടായത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജികള്‍ കൂടുന്നത് പോലീസ് പരാജയമായതുകൊണ്ടാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടു.
സംരക്ഷണം ലഭിക്കാത്ത ജനങ്ങള്‍ കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ്. സ്ഥിതി ആശങ്കാജനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം കടുത്ത വിമര്‍ശനവുമായി രാജി ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം കൂടി വന്നത് ആഭ്യന്തരമന്ത്രിക്ക് ഇരട്ടപ്രഹരമായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, High Court, Kerala, Police

No comments:
Post a Comment