Latest News

പ്രതിസന്ധികളില്‍ തളരാതെ ആദര്‍ശം മുറുകെപിടിക്കുക: കാന്തപുരം


ദേളി: പ്രസ്റ്റീജിന്റെ അടിസ്ഥാനത്തിലോ മറ്റു ഭൗതിക താത്‌പര്യങ്ങളുടെ പേരിലോ ആടാനോ മാറിക്കളിക്കാനോ ഉള്ളതല്ല അഹ്‌ ലുസ്സുയുടെ ആദര്‍ശമെന്നും പ്രതിസന്ധികളില്‍ തളരാതെ ആദര്‍ശം മുറുകിപ്പിടിച്ച്‌ മുന്നേറണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. ദേളി സഅദിയ്യയില്‍ വിദ്യാര്‍ഥിസംഘടനായ മുല്‍തഖെ ഉലമാ 2013 ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാചകര്‍ മുതല്‍ സ്വഹാബത്ത്‌ വരെ പ്രചരിപ്പിച്ച ഒരേ ആദര്‍ശമാണ്‌ സുത്ത്‌ ജമാഅത്ത്‌. വിശ്വാസപരമായി മദ്‌ഹബുകളോ അഭിപ്രായ ഭിന്നതകളോ ഇല്ല. സുന്നികള്‍ എല്ലാം ഒരേ മദ്‌ഹബുകാരും ഒരേ ആശയക്കാരുമാണ്‌. ഭൗതിക താത്‌പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകളും മറ്റു ആളുകളും അങ്ങുമിങ്ങും മാറി പൂമാല സ്വീകരിക്കുന്നതുപോലെ മാറിക്കളിക്കാന്‍ ദീനില്‍ സ്ഥാനമില്ല. എന്തെന്ത്‌ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്‌ത്‌ വിശ്വാസം മുറുകെപ്പിടിച്ച മുന്‍ഗാമികളുടെ ചര്യയാണ്‌ നമ്മുടെ മുമ്പിലുള്ളത്‌. അതാണ്‌ നാം മുറുകെപ്പിടിക്കേണ്ടത്‌ -കാന്തപുരം ആഹ്വാനം ചെയ്‌തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.