കാസര്‍കോട്: മധൂര്‍ വില്ലേജിലെ പടഌയില്‍ സിപിഐ എം പ്രവര്‍ത്തകരെ മുസ്ലിംലീഗുകാര്‍ നിരന്തരം ആക്രമിച്ചിട്ടും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാതെ അക്രമത്തിനിരയായവരെ കള്ളക്കേസില്‍ കുടുക്കുന്ന പൊലീസ് നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സിപിഐ എം കാസര്‍കോട് ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.
പ്രകോപനമില്ലാതെ പാര്‍ടി പ്രവര്‍ത്തകരെ നിരവധി തവണ കൈയേറ്റം ചെയ്തതും മര്‍ദിച്ചതുമായ സംഭവങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയതാണ്. എന്നാല്‍ ഒരാള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത പൊലീസ് അക്രമത്തിനിരയായ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുചേര്‍ത്ത് കള്ളക്കേസെടുക്കുകയാണുണ്ടായത്. ഇതുസംബന്ധിച്ച് ഉന്നത പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നീതി ലഭ്യമാക്കിയില്ല.
വെള്ളിയാഴ്ച രാത്രി പടഌ ടൗണില്‍നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഇബ്രാഹിം എന്ന ഷാനുവിനെ ലീഗ് പ്രവര്‍ത്തകരായ അഷറഫും റസാഖും കാറിലെത്തി മാരകായുധങ്ങളുമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം ഇപ്പോഴും ആശുപത്രിയിലാണ്. അക്രമികളാകട്ടെ മംഗളൂരുവിലെ ആശുപത്രി അധികൃതരെ സ്വാധീനിച്ച് വെട്ടേറ്റ് ചികിത്സയിലുള്ള ഇബ്രാഹിമിനും ബ്രാഞ്ച് സെക്രട്ടറിയായ ഹാരിസിനുമെതിരെ വധശ്രമത്തിന് കള്ളക്കേസ് നല്‍കിയിരിക്കുകയാണ്.
ഭരണസ്വാധീനമുപയോഗിച്ച് പാര്‍ടി പ്രവര്‍ത്തകരെ കള്ളക്കേസിലുള്‍പ്പെടുത്താനുള്ള നീക്കം അനുവദിക്കാനാകില്ല. പൊലീസ് നിഷ്പക്ഷമായി നിയമം നടപ്പാക്കാന്‍ തയ്യാറാകണം. അക്രമികളെ നിലയ്ക്കുനിര്‍ത്താനുള്ള ആര്‍ജവം ലീഗ് നേതൃത്വവും കാണിക്കണം. നാട്ടിലെ സമാധാന ജീവിതം തകര്‍ക്കുന്ന സാമൂഹ്യദ്രോഹികളെ അമര്‍ച്ച ചെയ്യാന്‍ മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ പൊലീസ് തയ്യാറാകണമെന്നും ഏരിയാസെക്രട്ടറി വി കെ രാജന്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment