കാസര്‍കോട്: സംസ്ഥാനത്തെ പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസുകളിലെ ഭക്ഷണവും ശുചിത്വവും കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഇതിന്റെ ഭാഗമായി കാസര്‍കോട് പുലിക്കുന്നിലുളള ഗവണ്‍മെന്റ് റസ്റ്റ് ഹൗസിലെ ഭക്ഷണം കാസര്‍കോട് നഗരസഭയിലെ കഫേ കുടുംബശ്രീ യൂണിറ്റിനെ ഏല്‍പ്പിക്കും. ഇത് സംബന്ധിച്ചുളള ധാരണാ പത്രത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറും പി ഡബ്ല്യൂ ഡി ചീഫ് എഞ്ചിനീയറും ഒപ്പു വെച്ചു.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് തൃശ്ശൂര്‍ അഭേദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റില്‍ പതിനഞ്ച് ദിവസത്തെ പരിശീലനം നല്‍കിയിരുന്നു. ഈ പരിശീലനം പൂര്‍ത്തിയാക്കിയ നഗരസഭയിലുളള അംഗങ്ങളാണ് കാസര്‍കോട് ഗവണ്‍മെന്റ് റസ്റ്റ് ഹൗസില്‍ കഫേ കുടുംബശ്രീ ആരംഭിക്കുന്നത്.
കാലിക്കടവ് ഗസ്റ്റ് ഹൗസും കുടുംബശ്രീ ഏറ്റെടുത്ത് നടത്താനുളള പ്രവര്‍ത്തനവും ആരംഭിച്ചതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment