Latest News

സായുധസേനാ പതാകാദിനാചരണം സംഘടിപ്പിച്ചു


കാസര്‍കോട്: രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര രക്തസാക്ഷികളായ സേനാംഗങ്ങളെ സ്മരിക്കാനും വിമുക്ത ഭടന്‍മാരുടേയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി പതാക വില്‍പ്പനയിലൂടെ ഫണ്ട് സ്വരൂപിക്കാനും സംഘടിപ്പിച്ച സായുധസേനാ പതാക ദിനാചരണ പരിപാടി കളക്ടറേറ്റില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. 

ജീവിതത്തിന്റെ യൗവ്വനകാലം മുഴുവനും രാജ്യരക്ഷയ്ക്കായി ത്യാഗം ചെയ്ത മഹാന്‍മാരുടെ സേവനം വിലമതിക്കാനാവുന്നതല്ല. ജില്ലയിലെ വിമുക്തഭടന്‍മാരുടെ എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. രാജ്യസേവനത്തിനായി ജീവിതം ഹോമിച്ച വിമുക്തഭടന്‍മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡണ്ട് ടി സി അബ്രാഹം വിവിധ സാമ്പത്തിക സഹായങ്ങള്‍ വിതരണം ചെയ്തു. സൈനിക സ്മരണികയുടെ പ്രകാശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അഡ്വ.യു എസ് ബാലന്‍, കെ എസ് ഇ എസ് എല്‍ ജില്ലാ പ്രസിഡണ്ട് റിട്ടയേഡ് സ്‌ക്വാഡ്രന്‍ ലീഡര്‍ നാരായണന്‍ നായര്‍, എന്‍ എക്‌സ് സി സി ജില്ലാ പ്രസിഡണ്ട് പി കൃഷ്ണന്‍, ഫയര്‍ഫോഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഹോണററി ഫ്‌ളയിംഗ് ഓഫീസര്‍ പി പി സഹദേവന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭരണഭാഷ മാതൃഭാഷ എന്ന വിഷയത്തില്‍ വല്‍സന്‍ പിലിക്കോട് പ്രഭാഷണം നടത്തി. വിമുക്തഭടന്‍മാരുടെ ക്ഷേമ പ്രവര്‍ത്തന പദ്ധതികളെക്കുറിച്ചു എം രവീന്ദ്രന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വി കെ കുട്ടന്‍ സ്വാഗതവും വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ പി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.