കാസര്‍കോട്: കാലപ്പഴക്കത്തില്‍ തകര്‍ച്ചാ ഭീഷണിയിലുളള പളളം-കസബ പാലം പുനര്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് നീക്കി വെക്കണമെന്ന് കാസര്‍കോട് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പ്രമേയം അവതരിപ്പിച്ചു. യോഗത്തില്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
പി പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട ഈ പാലത്തിന്റെ നിര്‍മ്മാണം കാസര്‍കോട് വികസന പാക്കേജിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് തിരുത്താനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കൈവരികള്‍ തകര്‍ന്ന പാലത്തിലൂടെവിദ്യാര്‍ത്ഥികളും മത്സ്യത്തൊഴിലാളികളും അടക്കമുളള നൂറു കണക്കിനാളുകള്‍ ദിവസേന കടന്നു പോകുന്നതാണ്. പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഈ പാലത്തിന്റെ നിര്‍മ്മാണം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പട്ടിക തിരുത്തപ്പെട്ടതും ഏറ്റവും ശോചനീയമായ അവസ്ഥയിലുളള പളളം-കസബ പാലം ഒഴിവാക്കപ്പെട്ടതും മത്സ്യത്തൊഴിലാളികളോടുളള അവഗണനയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പാക്കേജിന്റെ അടുത്ത ഘട്ടത്തില്‍ പളളം-കസബ പാലം നിര്‍മ്മാണത്തിന് പ്രഥമ പരിഗണന നല്‍കിയിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ നടപടി സ്വീകരിക്കും. ജില്ലയില്‍ പൊതു, സ്വകാര്യ നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് വേണ്ട കരിങ്കല്‍, ചെങ്കല്‍ അസംസ്‌കൃത വസ്തുക്കളുടെ ശാസ്ത്രീയമായ കണക്ക് ശേഖരിക്കും. അനധികൃത ക്വാറികള്‍ക്കെതിരെ ജിയോളജിസ്റ്റ് നടപടി സ്വീകരിക്കും. റവന്യു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.
സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ബി പി എല്‍ റേഷന്‍ കാര്‍ഡിന് അര്‍ഹതയുളള മുഴുവന്‍ പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കും കാര്‍ഡ് ഒരാഴ്ചയ്ക്കകം ലഭ്യമാക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ബി പി എല്‍ കാര്‍ഡിന് അര്‍ഹതയുളള പ്രത്യേക കാറ്റഗറിയിലുള്‍പ്പെട്ടവര്‍ക്കും കാര്‍ഡ് അനുവദിക്കും.
ആയുര്‍വ്വേദാശുപത്രികളില്‍ ഔഷധിയുടെ മരുന്ന് വിതരണം വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം കബഡി അക്കാദമിക്ക് ആറു ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിനെക്കുറിച്ച് അന്വേഷണം നടത്താനും യോഗം നിര്‍ദ്ദേശിച്ചു. നടക്കാവ് പട്ടികജാതി കോളനിയില്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയുടെ നടത്തിപ്പിലെ അപാകതകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണം.
കായക്കുന്ന് പുഴയില്‍ മണല്‍നീക്കി ശുദ്ധീകരിക്കാന്‍ കേരള ജല അതോറിറ്റിക്ക് യോഗം നിര്‍ദ്ദേശം നല്‍കി. കുറ്റിക്കോല്‍, ആര്‍ എം എസ് എ സ്‌ക്കൂളിന് സ്ഥലം അനുവദിക്കാന്‍ നടപടി സ്വീകരിക്കും.
ആയുര്‍വ്വേദാശുപത്രികളില്‍ ഔഷധിയുടെ മരുന്ന് വിതരണം വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം കബഡി അക്കാദമിക്ക് ആറു ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിനെക്കുറിച്ച് അന്വേഷണം നടത്താനും യോഗം നിര്‍ദ്ദേശിച്ചു. നടക്കാവ് പട്ടികജാതി കോളനിയില്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയുടെ നടത്തിപ്പിലെ അപാകതകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണം.
കായക്കുന്ന് പുഴയില്‍ മണല്‍നീക്കി ശുദ്ധീകരിക്കാന്‍ കേരള ജല അതോറിറ്റിക്ക് യോഗം നിര്‍ദ്ദേശം നല്‍കി. കുറ്റിക്കോല്‍, ആര്‍ എം എസ് എ സ്‌ക്കൂളിന് സ്ഥലം അനുവദിക്കാന്‍ നടപടി സ്വീകരിക്കും.
വലിയപറമ്പ് പഞ്ചായത്തിലേക്ക് പൂര്‍ത്തിയായ പുതിയ പാലത്തിലൂടെ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണം. പയ്യന്നൂര്‍-തൃക്കരിപ്പൂര്‍-ആയിറ്റി പടന്നക്കടപ്പുറം വഴി പുതിയ ബസ് റൂട്ട് അനുവദിക്കാന്‍ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ചിത്താരി കടപ്പുറത്തെ കടലാക്രമണം തടയാന്‍ തീര സംരക്ഷണ ഉറപ്പു വരുത്താന്‍ ജല വിഭവ വകുപ്പിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നീലേശ്വരം കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന ദുരന്ത നിവാരണ സേനാ കേന്ദ്രത്തിന് ആവശ്യമായ ഭൂമി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. ചെര്‍ക്കള ടൗണ്‍ വികസനത്തിന് തടസ്സമായി നില്‍ക്കുന്ന മരം മുറിക്കാന്‍ വനം വകുപ്പ് അനുമതി നല്‍കി. ബി ആര്‍ ഡി സിക്ക് സര്‍ക്കാര്‍ കൈമാറിയ ഭൂമിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളില്‍ റിസോര്‍ട്ട് ഉടമകളില്‍ നിന്ന് കരാര്‍ പ്രകാരമുളള തുക ലഭിക്കുന്നുണ്ടോയെന്ന് ജില്ലാകളക്ടര്‍ പരിശോധിക്കും.
എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), കെ കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍,, നീലേശ്വരം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി ഗൗരി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ചായിന്റടി, ലീഡ് ബാങ്ക് മാനേജര്‍ അജിത്കുമാര്‍ മേനോന്‍, സബ്കളക്ടര്‍ കെ ജീവന്‍ ബാബു, എ ഡി എം എച്ച്.ദിനേശന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അജയകുമാര്‍ മീനോത്ത് എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment