Latest News

എന്‍.സി.പി പ്രവര്‍ത്തനശൈലി മാറ്റുന്നു


കാഞ്ഞങ്ങാട്: എന്‍.സി.പി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനശൈലിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കിയുള്ള രീതിയിലാണ് പുതിയ ശൈലി രൂപപ്പെടുത്തിയിട്ടുള്ളതെന്ന് എന്‍.സി.പി യുവജന വിഭാഗമായ എന്‍.വൈ.സിയുടെ സംസ്ഥാന പ്രസിഡന്‍റും ചലച്ചിത്ര നടനുമായ ജയന്‍ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ്ഫോറത്തില്‍ ‘മീറ്റ് ദ പ്രസി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കുണ്ടായ വിജയം ഇത്തരം സാമൂഹിക പ്രവര്‍ത്തനത്തില്‍ അവര്‍ കാണിച്ച ജാഗ്രതയുടെ ഫലമാണ്. വലിയ വാഗ്ദാനങ്ങളൊന്നും അവര്‍ തെരഞ്ഞെടുപ്പില്‍ നല്‍കിയിട്ടില്ല.
എന്നാല്‍, അഴിമതിക്കാരെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. മഹാരാഷ്ട്രയിലും എന്‍.സി.പി ഈ രീതി അവലംബിച്ചിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്പ്, റിക്രൂട്ട്മെന്‍റ് തുടങ്ങിയ കാര്യങ്ങളാണ് പാര്‍ട്ടി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് ഒരു സീറ്റ് ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിനായി കരുത്തരായ സ്ഥാനാര്‍ഥികളെതന്നെ കണ്ടെത്തും . ആലപ്പുഴയിലാണ് സംസ്ഥാനത്ത് എന്‍.സി.പിക്ക് കൂടുതലായി പ്രവര്‍ത്തകരുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.