Latest News

ബസില്‍ നിന്ന് യാത്രക്കാരിയുടെ 25 പവന്‍ കവര്‍ച്ച; തമിഴ് യുവതി മലപ്പുറത്ത് പിടിയില്‍

കുമ്പള: കുണ്ടങ്കരടുക്കയിലെ ആയിഷയുടെ 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് ബസില്‍ നിന്ന് കവര്‍ന്ന കേസിലെ പ്രതിയെന്ന് സംശയിക്കുന്ന തമിഴ് യുവതിയെ മലപ്പുറത്ത് നിന്ന് പൊലീസ് പിടികൂടി. മലപ്പുറത്ത് ബസ് യാത്രക്കിടയില്‍ ഒരു യാത്രക്കാരിയുടെ ആഭരണങ്ങള്‍ കവരാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. 

കാസര്‍കോട്ടെ കവര്‍ച്ചയ്ക്ക് പിന്നിലും ഇതേ യുവതിയാണെന്ന് സംശയിച്ച് തെളിവെടുപ്പിനായി കുമ്പളയിലേക്ക് കൊണ്ടുവരും.
20 ദിവസം മുന്പാണ് കാസര്‍കോട് നിന്നും കുമ്പളയിലേക്കുള്ള യാത്രക്കിടയില്‍ മൊഗ്രാലില്‍വെച്ച് ആയിഷയുടെ ആഭരണങ്ങള്‍ കവര്‍ന്നത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതറിഞ്ഞയുടന്‍ ബസ് നിര്‍ത്താതെ പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ച് മുഴുവന്‍ യാത്രക്കാരേയും പരിശോധിച്ചെങ്കിലും കിട്ടിയില്ല. 

എന്നാല്‍ അതേസമയത്ത് മൊഗ്രാല്‍ സ്റ്റാന്റിലേക്ക് ഓടി എത്തിയ ഒരു യുവതി ഓട്ടോയില്‍ കയറി ഉളിയത്തടുക്കയിലേക്ക് പോയിരുന്നു. ഓട്ടോയില്‍ കയറിയ ഉടനെ ഒരാളെ ഫോണ്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി യുവതി കയ്യില്‍ വെച്ചിരുന്നു. വിളിക്കാതെ ഫോണ്‍ സ്വിച്ചോഫ് ചെയ്താണ് തിരിച്ചുനല്‍കിയത്. ആഭരണങ്ങള്‍ കവര്‍ന്ന യുവതിയാണ് ഓട്ടോയില്‍ രക്ഷപ്പെട്ടതെന്ന് സംശയിച്ച് മറ്റു ഓട്ടോഡ്രൈവര്‍മാരും പൊലീസും ഡ്രൈവറെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
യുവതിയെ ഇറക്കി തിരിച്ചെത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതെന്ന് ഡ്രൈവര്‍ അറിയുന്നത്.
ഡ്രൈവറെ വിളിച്ച് വിവരം പറയാതിരിക്കാനാണ് മൊബൈല്‍ ഫോണ്‍ വാങ്ങി സ്വിച്ചോഫ് ചെയ്തതെന്നാണ് സംശയം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.