കാഞ്ഞങ്ങാട്: 60 പവന്‍ സ്വര്‍ണ്ണാഭരങ്ങളുമായി ഗള്‍ഫുകാരന്റെ ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി. ഒഴിഞ്ഞ വളപ്പിലെ പി. ശബ്‌ന (22)യാണ് കാമുകനായ മാണിക്കോത്ത് മഡിയനിലെ ഫസല്‍ റഹ്മാനോടൊപ്പം വീടു വിട്ടത്.
17 ന് രാവിലെ 11 മണിയോടെ ശബ്‌ന കുട്ടിയെയും കുട്ടി ഭര്‍തൃ പിതാവിനോടൊപ്പം കല്ലൂരാവിയിലെ വീട്ടിലേക്ക് പോയിരുന്നു. വൈകുന്നേരം ശബ്‌ന കുട്ടിയുമൊത്ത് ഭര്‍തൃ സഹോദരി സബീനയ്‌ക്കൊപ്പം കാഞ്ഞങ്ങാട് ടൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നു. മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്ന് വാങ്ങി വരാമെന്ന് പറഞ്ഞ് കുട്ടിയെയും കൂട്ടി പോയ ശബ്‌ന ഒരു മണിക്കൂര്‍ കഴിഞ്ഞും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് സബീന വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ബന്ധുവീടുകളിലും മററും അന്വേഷിച്ചെങ്കിലും യുവതിയെയും കുഞ്ഞിനെയും കുറിച്ച് ഒരു വിവരങ്ങളും ലഭിച്ചില്ല.
പിന്നീട് ഫസല്‍ റഹ്മാനോടൊപ്പം ശബ്‌ന പോയതായി വ്യക്തമായത്. ശബ്‌നയെയും കുട്ടിയെയും കാണാതായതിന് ശേഷം വീട്ടുകാര്‍ അലമാര പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടു പോയതായി തെളിഞ്ഞു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഭര്‍ത്താവിനോടൊപ്പം കുറച്ചു കാലം ശബ്‌ന ദുബൈയില്‍ ഉണ്ടായിരുന്നു. വിവാഹത്തിന് മുമ്പേ ഫസല്‍റഹ്മാനുമായി അടുപ്പമുണ്ടായിരുന്നതായും പറയപ്പെടുന്നു. കാമുകനോടൊപ്പം നാടുവിടുമ്പോള്‍ പാസ്സ്‌പോര്‍ട്ട് ഉള്‍പ്പെടെയുളള രേഖകളും ശബ്‌ന കൊണ്ടു പോയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment