മുള്ളേരിയ: വേങ്ങത്തടുക്ക ശ്രീ വിഷ്ണു ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകനായ വേങ്ങത്തടുക്കയിലെ മോഹനന്‍ ഹൃദയവാള്‍വിന് ഗുരുതരമായ തകരാര്‍ സംഭവിച്ച് ചികിത്സയിലാണ്.
പ്രായമായ അമ്മയും ഭാര്യയും ചെറിയ രണ്ട് മക്കളുമടങ്ങുന്ന കുടുംബം നിര്‍മാണത്തൊഴിലാളിയായ മോഹനന്റെ സംരക്ഷണയിലാണ് കഴിയുന്നത്. അസുഖം കാരണം ജോലിക്ക് പോകാനുമാകുന്നില്ല. എത്രയും വേഗം ഓപ്പറേഷന്‍ ചെയ്യണമെന്നാണ് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
നിര്‍ധന കുടുംബമായ മോഹനന് ഇതിനുള്ള സാമ്പത്തികശേഷിയില്ല. അതിനാല്‍ ക്ലബ് പ്രവര്‍ത്തകര്‍ മോഹനന്റെ ചികിത്സക്കായി സഹായസമിതി രൂപീകരിച്ചു. സഹായങ്ങള്‍ മുള്ളേരിയ ഗ്രാമീണബാങ്ക് ശാഖയിലെ അ/ര ചീ. 90017293511 എന്ന നമ്പറില്‍ അയക്കണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment