നടുവില്‍: വിവാഹ അഭ്യര്‍ത്ഥന പെണ്‍വീട്ടുകാര്‍ നിരസിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. നടുവില്‍ കിഴക്കേ കവലയിലെ പുതിയകത്ത് ജാഫര്‍ (28) ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജാഫര്‍ ഒരു മാസം മുമ്പ് അവധിക്ക് നാട്ടില്‍ വന്നതാണ്. കരുവഞ്ചാലിലെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് വീട്ടുകാരെ സമീപിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ജാഫറുമായുള്ള വിവാഹ ബന്ധത്തിന് താല്പര്യമില്ലായിരുന്നു.
നിരസിച്ചതിലുള്ള ദുഃഖത്തില്‍ ജീവനൊടുക്കിയെന്നാണ് പറയുന്നത്. പിതാവ്: പരേതനായ അബൂബക്കര്‍. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുള്ള, നാസര്‍, ആമിന, റംല, ആയിഷ, സുഹറ, സക്കീന, സാറ.
നിരസിച്ചതിലുള്ള ദുഃഖത്തില്‍ ജീവനൊടുക്കിയെന്നാണ് പറയുന്നത്. പിതാവ്: പരേതനായ അബൂബക്കര്‍. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുള്ള, നാസര്‍, ആമിന, റംല, ആയിഷ, സുഹറ, സക്കീന, സാറ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside
No comments:
Post a Comment