കോഴിക്കോട്: ഹെല്‍മറ്റ് മോഷ്ടാക്കളെ ഇനി പേടിക്കേണ്ട. ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് വളരെ ലളിതവും തീര്‍ത്തും ഫലപ്രദമായും പൂട്ടിവെക്കാനുള്ള ഉപകരണം റെഡി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സാഹിര്‍ സലിം സിയോ ആണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്.
നിലവിലുള്ള ഹെല്‍മറ്റ് ലോക്കുകളുടെ പോരായ്മകള്‍ മനസ്സിലാക്കിയാണ് 'ഫിറ്റാകി' എന്ന് പേരുള്ള ഈ ഉപകരണം വികസിപ്പിച്ചെടുത്തതെന്ന് സാഹിര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പ്രത്യേകമായ താക്കോലോ നമ്പര്‍ ലോക്കോ ഇല്ലാതെ ആയാസരഹിതവും സുരക്ഷിതവുമായി ഹെല്‍മറ്റ് വണ്ടിയില്‍ സൂക്ഷിക്കാനാവുമെന്നതാണ് ഫിറ്റാകിയുടെ സവിശേഷത. ഇതിന് സാഹിര്‍ ഇന്ത്യക്കകത്തും പുറത്തും പേറ്റന്റ് നേടിയിട്ടുണ്ട്. വണ്ടിയുടെ ഹാന്റില്‍ ലോക്ക് തന്നെ ഉപയോഗപ്പെടുത്തിയാണ് ഇത് പൂട്ടുന്നത്.
വളരെ ചെറുതും ഉറപ്പേറിയതുമായ ഈ ഉപകരണം വണ്ടിയുടെ ക്രാഷ് ഗാര്‍ഡിലോ ചേസിസിലോ ഘടിപ്പിക്കാവുന്നതാണ്. പെട്ടെന്ന് കാഴ്ചയില്‍ പെടാത്തതിനാല്‍ വാഹനത്തിന്റെ തനതു ഭംഗി നഷ്ടപ്പെടില്ല. ഇതില്‍ മറ്റു സാധനങ്ങള്‍ സഞ്ചിയിലാക്കി സൂക്ഷിക്കാനും സാധിക്കും. ഹെല്‍മറ്റ് പൂട്ടിവെക്കാന്‍ ഹാന്റില്‍ ലോക്ക് ചെയ്യണമെന്നതിനാല്‍ ആ ശീലം വര്‍ധിക്കുകയും അതുകൊണ്ടു തന്നെ ബൈക്കുകളുടെ മോഷണം കുറയ്ക്കാന്‍ ഇത് ഉപകരിക്കുകയും ചെയ്യും. 200 രൂപ മാത്രമാണ് വില വരുന്നത്.
കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നും ഗതാഗത, പൊലീസ് വകുപ്പുകളില്‍നിന്നും തനിക്ക് അപ്രൈസല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. ഇത് വ്യാപകമാക്കി ബൈക്ക് അപകടങ്ങള്‍ പരമാവധി കുറക്കുകയാണ് തന്റെ ലക്ഷ്യമെന്നും സാഹിര്‍ പറഞ്ഞു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ നവാസ് പൂനൂരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
കൊടുവള്ളി പോര്‍ങ്ങോട്ടൂര്‍ സ്വദേശി പരേതനായ ഡോ. പി.സി. സിയാലിയുടെ മകനായ സാഹിര്‍ ഇത്തരത്തില്‍ മറ്റു ചില കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment