Latest News

തിരുവഞ്ചൂരിനൊപ്പം ഡി.സി.സി പ്രസിഡന്റ് ജില്ലാ ജയില്‍ സന്ദര്‍ശിച്ചത് വിവാദമായി

കോഴിക്കോട്: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി.അബു ജില്ലാ ജയില്‍ സന്ദര്‍ശിച്ചത് വിവാദമായി. ഒരു ജനപ്രതിനിധി പോലുമല്ലാത്ത അബു മന്ത്രിക്കൊപ്പം ജയിലിലേക്ക് പോയതാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്.

രാവിലെ കോഴിക്കോട് ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം 10 മണിക്കാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജയില്‍ സന്ദര്‍ശിക്കുന്നതിനായി എത്തിയത്. മന്ത്രിക്കൊപ്പം കെ.രാഘവന്‍ എം.പിയും ഉണ്ടായിരുന്നു. മന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നിരവധി പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. 

മാദ്ധ്യമ പ്രവര്‍ത്തകരെ മന്ത്രിക്കൊപ്പം ജയിലിനുള്ളിലേക്ക് കടക്കാന്‍ പൊലീസ് അനുവദിച്ചില്ല. എന്നാല്‍ ഔദ്യോഗിക ചുമതലകള്‍ ഒന്നും ഇല്ലാത്ത അബു മന്ത്രിക്കൊപ്പം ജയിലിലേക്ക് പോവുകയായിരുന്നു. സംഭവം വിവാദമായതോടെ അബു ജയിലിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvanjoor, Jayil, Abu

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.