കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ കൊടിസുനി അടക്കമുള്ള പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും മാറ്റാന്‍ കോടതിയുടെ അനുമതി തേടുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കൊലപാതക സംഘത്തിലുണ്ടായിരുന്ന കൊടി സുനിയും കിര്‍മാണി മനോജും അടക്കമുള്ള ഏഴു പ്രതികള്‍ ജയിലില്‍ ആധുനീക സംവിധാനങ്ങള്‍ ഉള്ള മൊബൈല്‍ ഫോണുകളും മറ്റും ഉപയോഗിച്ച് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റായ ഫേസ്ബുക്കില്‍ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുകയും സജീവമായി സുഹൃത്തുക്കളോട് ആശയവിനിമയം നടത്തുകയും ചെയ്യുന്ന വാര്‍ത്ത വിവാദമായ പശ്ചാത്തലത്തില്‍ ജയിലിലെത്തി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

ഇവര്‍ വിചാരണത്തടവുകാരായതിനാല്‍ കോടതിയുടെ അനുമതിയോടെ മാത്രമേ ഇവരെ ജയില്‍ മാറ്റാന്‍ സാധിക്കുകയുളളൂവെന്ന് മന്ത്രി പറഞ്ഞു. ജയിലിനുള്ളില്‍ തടവുകാര്‍ മൊബൈല്‍ ഉപയോഗിക്കുന്നതായി മനസിലായെന്ന് പറഞ്ഞ മന്ത്രി ഇത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.
ജയില്‍ പരിസരത്തുള്ള മൊബൈല്‍ ജാമറുകള്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയുന്നത്. മൊബൈലിന്റെ ഉപയോഗം തടയുന്ന സെന്‍സറുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സംസാരിച്ച് ഇതിനുള്ള നടപടികള്‍ സ്വീകരിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P.Case, Jayil, Thiruvanjoor.
No comments:
Post a Comment