കോഴിക്കോട് : വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകനെതിരെ കേസ്. കോഴിക്കോട് ആഴ്ചവട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകനായ തിരുവനന്തപുരം സ്വദേശി ജോണിക്കെതിരെയാണ് കസബ പോലീസ് കേസെടുത്തത്.
സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥിനികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. രണ്ട് വര്‍ഷമായി ഇവിടുത്തെ കായികാധ്യാപകനാണ് ജോണി. കുട്ടികള്‍ മറ്റ് അധ്യാപകരോട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഒക്ടോബര്‍ മാസത്തിലാണ് സംഭവം നടന്നത്. ആദ്യം ഒരു ആറാം ക്ലാസ് വിദ്യാര്‍ഥിനിയും പിന്നീട് ഏഴാം ക്ലാസിലെ രണ്ട് വിദ്യാര്‍ഥിനികളുമാണ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജോണിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. അതേസമയം വാര്‍ത്ത പുറത്തുവരുന്നതിന് മുമ്പ് തന്നെ ജോണി അവധിയെടുത്ത് മുങ്ങി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment