ഉദുമ: ഉദുമയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ അടിക്കടിയുണ്ടാകുന്ന അക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പാക്യാര കുന്നുമ്മലിലെ വീട്ടമ്മമാര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ പ്രതിഷേധവുമായി ബേക്കല്‍ പോലീസ് സ്റ്റേഷനിലെത്തി.
എസ്.ഐ മാരായ അബ്രാഹം ടി ജോണ്‍, നാരായണന്‍ കെ.വി, ഭാസ്‌കരന്‍ തുടങ്ങിയവരുടെ നേതൃത്വം സ്റ്റേഷന്‍ കവാടത്തില്‍ വെച്ച് സംസാരിക്കുയും അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതു.
ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ നിവേദനം നല്‍കി പ്രതിഷേധക്കാര്‍ തിരിച്ചു പോയി.
ഞായറാഴ്ച പുലര്‍ച്ചെ 4 മണിയോടെ കരിപ്പോടിയില്‍ വെച്ച് സി.പി.എം പ്രവര്‍ത്തകനായ പാക്യാര കുന്നുമ്മലിലെ രാജേഷിനെ പത്ര വിതരണം നടത്തുന്നതിനിടെ അക്രമിച്ചിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് കുന്നുമ്മലിലെ തയ്യല്‍ കട കത്തിക്കുകും, രാജീവ് ഗാന്ധി കുടിവെളള വിതരണ ഓപ്പറേറററായ കുമാരനെ അക്രമിക്കുകയും വീടുകള്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയും ചെയ്തിരുന്നു.
വെളളിയാഴ്ച രാത്രി ലീഗ് പ്രവര്‍ത്തകന്‍ അബ്ദുവിനെ മുഖം മൂടി സംഘം പാക്യാര കുന്നില്‍ വെച്ച് അക്രമിച്ചതോടെയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.
അബ്ദുവിനെ അക്രമിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ വെടിത്തറയ്ക്കാലിലെ സജേഷ്, ജിതേഷ്, ആറാട്ടുകടവിലെ ബാബു, ബെലക്കാടിലെ കുട്ടന്‍ എന്നിവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.
No comments:
Post a Comment