Latest News

കെ.കരുണാകരന്റെ പ്രതിമയുടെ മുഖം മാറ്റുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച അനാച്ഛാദനം ചെയ്ത കെ.കരുണാകരന്റെ പ്രതിമയുടെ മുഖം മാറുന്നു. ഒരു മാസത്തിനുള്ളില്‍ കരുണാകരന്റെ യഥാര്‍ത്ഥ മുഖം കനകക്കുന്നിലെ വളപ്പില്‍ ദൃശ്യമാകും.

കരുണാകരന്റെ പ്രതിമയ്ക്ക് യഥാര്‍ത്ഥരൂപവുമായി ഒരു സാമ്യവുമില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ ആക്ഷേപങ്ങളോട് അദ്ദേഹത്തിന്റെ മക്കളായ കെ.മുരളീധരനും പദ്മജയും യോജിച്ചു. പ്രതിമയില്‍ അപാകങ്ങളുണ്ടെന്ന് കെ.മുരളീധരന്‍ കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ രേഖാമൂലം അറിയിക്കുകയും ചെയ്തു.

എന്നാല്‍, പ്രതിമയുടെ മിനുക്കുപണികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ശില്പി കമലേശ്വരം സ്വദേശി കെ.എസ്. സിദ്ധന്‍ പറഞ്ഞു. പ്രതിമയുടെ ഫിനിഷിങ് കഴിഞ്ഞിട്ടില്ല. മുഖത്തും ദേഹത്തും കൈകളിലും ഇനിയും ബാക്കി ജോലിയുണ്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് തിരക്കിട്ട് പണിപൂര്‍ത്തിയാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രസന്നമായ ചിരി ഉള്‍ക്കൊള്ളിച്ചുള്ള പുതിയ മുഖം പ്രതിമയില്‍ കൂട്ടിച്ചേര്‍ക്കും. ഇതുസംബന്ധിച്ച് കെ.പി.സി.സി. പ്രസിഡന്‍റുമായി സംസാരിച്ചതിനുശേഷം പി.ഡബ്ല്യു.ഡിയുടെ അനുവാദത്തോടെയായിരിക്കും പ്രതിമയുടെ മുഖം മിനുക്കുക.

പ്രതിമയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വരുന്നതിന് മുമ്പുതന്നെ ഈ ജോലികള്‍ തീര്‍ക്കാന്‍ തീരുമാനിച്ചിരുന്നതാണെന്ന് ശില്പി അറിയിച്ചു. മുഖം, കൈകള്‍ എന്നിവയിലാണ് പ്രധാന ജോലികള്‍ ശേഷിക്കുന്നത്. പുതിയ രൂപത്തില്‍ ലീഡറെ ഒരുക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെതല ചീകിയൊതുക്കുന്ന രീതി, ചിരി എന്നിവയില്‍ കാര്യമായ മാറ്റം വരുത്തും.

ഫലത്തില്‍ കരുണാകരന്റെ പുതിയ തലയാകും പ്രതിമയില്‍ സ്ഥാനം പിടിക്കുക. അതോടെ ഇപ്പോഴത്തെ പരാതികള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Karunakaran Statue

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.