ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നതോടെ ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന ബഹുമതിയോടെ നാല്‍പ്പത്തിയഞ്ചാം വയസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. ഡിസംബര്‍ 26നാണ് സത്യപ്രതിജ്ഞ.
വെറും ഒരുവര്‍ഷം മാത്രം പ്രായമുള്ള ആം ആദ്മി പാര്‍ട്ടിയെ ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ച കെജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി ഒരേശബ്ദത്തിലാണ് തീരുമാനിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം പാര്‍ട്ടി തിങ്കളാഴ്ച ഉച്ചയോടെ ലഫ്. ഗവര്‍ണറെ അറിയിക്കും.
വ്യാഴാഴ്ച ജന്തര്‍മന്തറിലാണ് സത്യപ്രതിജ്ഞ. മനീഷ് സിസോധിയ, രാഖി പിള്ള, ബിനോയ് കുമാര്‍ എന്നിവരും എഎപിയുടെ മന്ത്രിമാരാകും. മറ്റു മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായില്ല.
70 അംഗ നിയമസഭയില്‍ 31 സീറ്റ് ലഭിച്ച ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് അവര്‍ ആദ്യമേ അറിയിച്ചിരുന്നു. പിന്നീട് രണ്ടാമത്തെ വലിയ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 10 ദിവസത്തെ സമയമാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Aravind Kejriwal, Delhi chief Minister

No comments:
Post a Comment