ഹരിപ്പാട്: മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച സ്‌കൂള്‍ ബസ്സ്, ബൈക്കില്‍ യാത്ര ചെയ്ത അമ്മയെയും മകനെയും ഇടിച്ചുവീഴ്ത്തിയശേഷം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസ്സിനു പിന്നില്‍ ഇടിച്ചുകയറി. അമ്മ മരിച്ചു. മകനും ബസ്സ് യാത്രക്കാരും ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു.
ദേശീയപാതയില്‍ ഹരിപ്പാട് ഗവ.ആസ്പത്രി ജങ്ഷനില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് അപകടം. പള്ളിപ്പാട് വെട്ടുവേനി മോഹനത്തില്‍ (വരേണില്‍ പടീറ്റതില്‍) പരേതനായ രാമചന്ദ്രപ്പണിക്കരുടെ ഭാര്യ വിജയലക്ഷ്മി (52)യാണ് മരിച്ചത്. സ്‌കൂള്‍ വാനില്‍ യാത്രക്കാരുണ്ടായിരുന്നില്ല.
അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ 15 മിനിട്ടോളം ദേശീയപാത ഉപരോധിച്ചു. ഇതിനിടെ ചിലര്‍ സ്‌കൂള്‍ വാനിന്റെ ചില്ല് തകര്‍ത്തു. അക്രമം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, നാസര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മൂന്നുപേരെ പോലീസ് സംഭവസ്ഥലത്തു നിന്ന് അറസ്റ്റുചെയ്തു.
വിജയലക്ഷ്മി, മകള്‍ ദിവ്യയുടെ ഹരിപ്പാട്ടുള്ള വീട്ടില്‍നിന്ന് മകന്‍ ദീപക്കിനൊപ്പം വെട്ടുവേനി അകംകുടിയിലെ കുടുംബവീട്ടിലേക്ക് വരികയായിരുന്നു.
ബൈക്കില്‍ വാന്‍ ഇടിച്ചതോടെ വിജയലക്ഷ്മി വാനിന്റെ അടിയിലേക്കാണ് വീണത്. തലയിലൂടെ വാന്‍ കയറിയിറങ്ങി. ദീപക്ക് എതിര്‍വശത്തേക്കും വീണു. മുമ്പില്‍ കുടുങ്ങിയ ബൈക്കുമായി ചീറിപ്പാഞ്ഞ സ്‌കൂള്‍ ബസ് 200 മീറ്റര്‍ അകലെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന് തെക്ക് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സില്‍ഇടിച്ചുകയറി. അപ്പോഴാണ് ബൈക്ക് വേര്‍പ്പെട്ടത്. ബസ്സിന്റെ പിന്നിലെ മൂന്നു നിര സീറ്റുകള്‍ തകര്‍ത്താണ് വാന്‍ നിന്നത്. ഇവിടെ ഇരുന്ന യാത്രക്കാര്‍ക്കാണ് പരിക്ക്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment