വളപട്ടണം: മിനുങ്ങിയ ശേഷം പുതുവത്സരം ആഘോഷിക്കാന്‍ വേണ്ടി വാഹന മോടിക്കുന്നവര്‍ ജാഗ്രതൈ! ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ നിങ്ങളുടെ പിന്നിലും മുന്നിലും നിങ്ങളെ നിരീക്ഷി
ക്കാന്‍ പോലീസുണ്ടാകും. പുതുവത്സരത്തോടനുന്ധിച്ച് മദ്യപിച്ചുള്ള യാത്രയും അപകടങ്ങളും നിയന്ത്രിക്കാന്‍ വേണ്ടിയാണ് പോലീസിന്റെ നീക്കം. മദ്യപിച്ച ശേഷം വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്തിയാല്‍ പോലീസ് കര്‍ശന നടപടികളും സ്വീകരിക്കും.
പിടികൂടിയ വാഹനം കോടതിയില്‍ ഏല്‍പിക്കും. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. കോടതിയില്‍ ഏല്പിക്കുന്ന വാഹനങ്ങള്‍ കോടതി നടപടികള്‍ക്ക് ശേഷമെ തിരികെ ലഭിക്കുകയുള്ളൂ. ഇരുചക്രവാഹനം മുതല്‍ ഹെവി വാഹനങ്ങളും പോലീസ് പരിശോധിക്കും. ഹെവിവാഹനങ്ങള്‍ പിടികൂടിയാല്‍ ലൈസന്‍സ് പെര്‍മിറ്റും റദ്ദാക്കും.
രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ മദ്യപിച്ചുള്ള ഡ്രൈവിംഗ് കണ്ടെത്താന്‍ ജില്ലാപോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. വ്യാപകപരിശോധനക്കായി ജില്ലയില്‍ പോലീസ് സജീവമായി. അനധികൃത മദ്യവില്പനക്കാരെ എക്‌സൈസും പോലീസും നിരീക്ഷിക്കുന്നു. മദ്യവില്പന നടത്തിയാലും പൊതുസ്ഥലത്ത്
വെച്ചു മദ്യപിച്ച് ബഹളം കൂട്ടിയാലും പോലീസ് പിടിവീഴും.
വെച്ചു മദ്യപിച്ച് ബഹളം കൂട്ടിയാലും പോലീസ് പിടിവീഴും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, New Year, Police, case
No comments:
Post a Comment