കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വീട്ടില്‍ കയറിയ പാമ്പിനെ പിടികൂടിയത് കണ്ണൂര്‍ സ്വദേശി. ഉമ്മന്‍ചാണ്ടിയുടെ ജഗതിയിലുള്ള സ്വകാര്യ വസതിയായ പുതുപ്പള്ളി ഹൗസില്‍ വെള്ളിയാഴ്ച രാത്രി 7 മണിയോടെയാണ് കീരിയും പാമ്പും പ്രത്യക്ഷപ്പെട്ടത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ വിവരം ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഒട്ടും താമസിയാതെ പോലീസും പാമ്പ് പിടിത്തക്കാരും സ്ഥലത്തെത്തി.
വിവരമറിഞ്ഞ് ചാനല്‍ പടയും കുതിച്ചെത്തി. ഒപ്പം പൊതുപ്രവര്‍ത്തകരും സ്ഥലത്തെത്തിയ പാമ്പിനെയും കീരിയെയും ഏറെ നേരം തിരഞ്ഞു. ആകാംക്ഷാ ഭരിതമായ നിമിഷങ്ങള്‍ കടന്നുപോകവെയാണ് പൂജപ്പുര പഞ്ചകര്‍മ്മ ആയൂര്‍വേദ ആശുപത്രിയിലെ വിഷവിഭാഗം ജീവനക്കാരന്‍ കണ്ണൂര്‍ സ്വദേശി അനൂപിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘമെത്തിയത്.
ഇവര്‍ തിരയുന്നതിനിടെ വീടിന് പുറകുവശത്ത് നിന്ന് വെള്ളിക്കെട്ടനെ കണ്ടെത്തുകയായിരുന്നു. മുഖ്യമന്ത്രിയും കുടുംബവും കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ക്ലിഫ് ഹൗസിലാണ് താമസം. പൂജപ്പുരയിലെ വീടിന്റെ പരിസരം കാടുമൂടികിടക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Umman chandi, House
No comments:
Post a Comment