തലശേരി: മകന്റെ വാറണ്ടുമായി തലശേരിയില്‍ നിന്നു പോലീസെത്തിയപ്പോള്‍ ഇരിങ്ങാലക്കുടയിലെ വൃദ്ധരായ മാതാപിതാക്കളുടെ മുഖത്ത് ആഹ്ലാദത്തിന്റെ ചിരിപടര്‍ന്നു. 14 വര്‍ഷം മുമ്പ് നാടുവിട്ട മകന്‍ ജീവിച്ചിരിക്കുന്നതിന്റെ തെളിവുമായാണ് പോലീസ് എത്തിയതെന്ന തിരിച്ചറിവാണ് മാതാപിതാക്കള്‍ക്ക് ആഹ്ലാദത്തിനു വക നല്‍കിയത്.
മദ്യപിച്ചു ബഹളംവച്ച കേസിലെ പ്രതിയെതേടി വാറണ്ടുമായി ചെന്ന തലശേരി സ്റ്റേഷനിലെ എഎസ്‌ഐ അബ്ദുള്‍റസാഖിനു മുന്നിലാണ് ആദ്യം ആഹ്ലാദവും പിന്നീട് പൊട്ടിക്കരച്ചിലുമായി വൃദ്ധമാതാപിതാക്കള്‍ തങ്ങളുടെ ദുഃഖം പങ്കുവച്ചത്. മകനെ കാണാതെ വിഷമിക്കുന്ന മാതാപിതാക്കളുടെ കണ്ണീരിനുമുന്നില്‍ മനസലിഞ്ഞ പോലീസ് ഒടുവില്‍ മകനെ കണ്ടെത്തി. വൃദ്ധദമ്പതികള്‍ക്ക് ഏകമകനെ ലഭിച്ചപ്പോള്‍ പോലീസിനു വാറണ്ട് കേസിലെ പ്രതിയേയും ലഭിച്ചു. തലശേരിയിലും ഇരിങ്ങാലക്കുടയിലുമായാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
തലശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മദ്യപിച്ച് ബഹളംവച്ചതിനാണ് നാലുമാസം മുമ്പ് ഇരിങ്ങാലക്കുട നന്ദിക്കരയിലെ ചേര്‍ക്കര വീട്ടില്‍ സുരേന്ദ്രന്‍-നളിനി ദമ്പതികളുടെ മകന്‍ പ്രശാന്ത് (40) പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യക്കാരില്ലാത്തതിനാല്‍ മജിസ്‌ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ പ്രതി പിന്നീട് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം വാറണ്ടുമായി പ്രിന്‍സിപ്പല്‍ എസ്‌ഐ എം.പി. ആസാദിന്റെ നിര്‍ദേശപ്രകാരം എഎസ്‌ഐ അബ്ദുള്‍റസാഖ് പ്രശാന്തിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി.
മകന്റെ പേരില്‍ വാറണ്ടുണ്ടെന്ന് അറിയിച്ചപ്പോള്‍ മാതാപിതാക്കളുടെ മുഖത്ത് സന്തോഷം. സാധാരണ വാറണ്ടുണ്ടെന്നറിയിച്ചാല്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ മുഖത്ത് ഇരുളുപടരാറുള്ളത് കാണുന്ന എഎസ്‌ഐ റസാഖിന് ഇതു പുതിയ അനുഭവമായി. പിന്നീട് അമ്മയുമായി തെറ്റി 14 വര്‍ഷം മുമ്പ് കാണാതായ മകനാണ് പ്രശാന്തെന്നും ഇവന്‍ ജീവിച്ചിരിപ്പുണ്ടോയെന്നു പോലും സംശയിച്ചിരിക്കുമ്പോഴാണ് അവര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നതിന്റെ തെളിവുമായി പോലീസ് എത്തിയതെന്നും മാതാപിതാക്കള്‍ എഎസ്‌ഐയോട് പറഞ്ഞു. എങ്ങനെയെങ്കിലും മകനെ കണ്ടെത്തണമെന്നും ഒരു നോക്കുകാണാനുള്ള അവസരമുണ്ടാക്കണമെന്നും ആ വൃദ്ധദമ്പതികള്‍ എഎസ്‌ഐയോട് കരഞ്ഞപേക്ഷിച്ചു. ഇതോടെ പ്രശാന്തിന്റെ ഫോട്ടോയും ശേഖരിച്ച് എഎസ്‌ഐ സ്ഥലംവിട്ടു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മിക്ക സ്ഥലങ്ങളിലേയും ഹോട്ടലുകളിലും ബാറുകളിലും പ്രശാന്തിന്റെ ഫോട്ടോ എത്തിച്ചുകൊടുക്കുയും പ്രശാന്തിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
എഎസ്‌ഐ റസാഖിന്റെ പരിശ്രമത്തിനു ഫലം കണ്ടുകൊണ്ട് ഞായറാഴ്ച വേകുന്നേരം കണ്ണൂര്‍ നഗരത്തിലെ ബാറില്‍ നിന്നു പ്രശാന്തിനെ കണ്ടുപിടിച്ച വാര്‍ത്തയെത്തി. വിവരമറിഞ്ഞ പോലീസ് സംഘം പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് തലശേരി സ്റ്റേഷനിലെത്തിക്കുകയും വിവരം ഇരിങ്ങാലക്കുടയിലെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു.തിങ്കളാഴ്ച ഉച്ചയോടെ മകനെ കാണാനായി ആ വൃദ്ധമാതാപിതാക്കള്‍ തലശേരി സ്റ്റേഷനിലെത്തും. പണം നല്‍കാത്തില്‍ ദേഷ്യംപിടിച്ച് നാടുവിട്ട പ്രശാന്ത് വടക്കേമലബാറിലെ വിവിധ നഗരങ്ങളില്‍ ഹോട്ടലില്‍ ജോലിചെയ്തു വരികയായിരുന്നു. പ്രശാന്ത് നാടുവിടുന്ന സമയത്ത് പിതാവ് സുരേന്ദ്രന്‍ ഗള്‍ഫിലായിരുന്നു. രണ്ടു സഹോദരിമാണ് പ്രശാന്തിനുള്ളത്. കാണാതായ ഏകമകനെ തേടി ഈ ദമ്പതികള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇപ്പോള്‍ വാറണ്ടിന്റെ രൂപത്തില്‍ മകനെ തിരികെ ലഭിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case,

No comments:
Post a Comment