തിരുവനന്തപുരം: മുടിമുറിക്കണെന്ന് പാര്‍ട്ടി നേരിട്ട് ആവശ്യപ്പെട്ടിട്ടും സന്നദ്ധനാകാത്ത സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് തന്റെ മുടി അര്‍ബുദ രോഗികള്‍ക്ക് ദാനം ചെയ്തു. ഐടി കമ്പനിയായ ഐബിഎസും കിംസ് പിനക്കിള്‍ ക്യാന്‍സര്‍ സെന്ററും ചേര്‍ന്ന് ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച കേശദാന പരിപാടിക്കെത്തിയപ്പോഴാണ് പന്ന്യന്‍ തന്റെ മുടി ദാനം ചെയ്തത്.
എന്നാല്‍ മുടി മുഴുവന്‍ മുറിക്കാന്‍ പന്ന്യന്‍ അനുവദിച്ചില്ല. ഏതാനും ഇഞ്ച് നീളത്തില്‍ മാത്രമാണ് മുടി മുറിച്ചത്. പ്രശസ്ത ഹെയര്‍ സ്റ്റൈലിസ്റ്റുമാരായ അംബികാപിള്ളയും വിജിയും ചേര്‍ന്നാണ് പന്ന്യന്റെ മുടി മുറിച്ചത്. അടിയന്തിരാവസ്ഥയോടുള്ള പ്രതിഷേധമായി 1976 മുതലാണ് പന്ന്യന്‍ രവീന്ദ്രന് മുടി നീട്ടി വളര്‍ത്തി തുടങ്ങിയത്. പിന്നീട് പാര്‍ട്ടി പറഞ്ഞിട്ടു പോലും അദ്ദേഹം മുടി മുറിക്കാന്‍ തയാറായിരുന്നില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Panniyan Raveendran, Hair
No comments:
Post a Comment