മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വിഎസ് അച്യുതാനന്ദന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും സുപ്രീം കോടതിയില്‍ ഹാജരായിരുന്നത് ആം ആദ്മിയുടെ പ്രമുഖ നേതാവായ പ്രശാന്ത് ഭൂഷണായിരുന്നു.
കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി വിഎസിനെ പോലുള്ള ഒരു നേതാവിന്റെ ആവശ്യകത പാര്‍ട്ടിനേതൃത്വത്തിനും അറിയാം. ഈ സാഹചര്യത്തില്‍ കേരളം സന്ദര്‍ശിക്കുന്ന വേളയില്‍ പ്രശാന്ത് ഭൂഷണ്‍ വിഎസിനെ കാണുമെന്നാണ് വാര്‍ത്തകള്‍. ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം പുറത്തുവിട്ടത്.

ഡല്‍ഹി തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് രാജ്യത്താകമാനം തങ്ങള്‍ക്ക് അനുകൂലമായ അവസ്ഥയാണുള്ളതെന്നാണ് ആം ആദ്മി പാര്‍ട്ടി വിലയിരുത്തുന്നത് രാജ്യത്താകമാനം പ്രവര്‍ത്തനം ശക്തമാക്കാനുള്ള രൂപരേഖയും പാര്‍ട്ടി കേന്ദ്രനേതൃത്വം തയാറാക്കിയതായി ഓണ്‍ലൈന്‍ പത്രത്തില്‍ പറയുന്നു.
ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടിയുടെ നീക്കം ബിജെപി ശക്തമല്ലാത്തതും അനുകൂലഘടകമാണെന്നും വിലയിരുത്തപ്പെടുന്നു. ഇടതു-വലത് മുന്നണികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മാറിമാറി വോട്ട് ചെയ്യുന്ന ജനങ്ങള്‍ മാറി ചിന്തിച്ചേക്കാന്‍ ആം ആദ്മി വരവ് കാരണമാകും എന്ന വിലയിരുത്തലും ഉണ്ട്. ഇതിന് വിഎസ് അച്യുതാനന്ദനെ പോലുള്ള നേതാവിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നും പാര്‍ട്ടി കരുതുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിഎസിന്റെനിലപാട് എന്താണെന്നു വ്യക്തമായിട്ടില്ലെന്നും നെറ്റിലെ വാര്‍ത്തയില്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment