കൊച്ചി: പോലീസ് അസിസ്റ്റന്റ് തസ്തികയില്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് യുവതിയെ കബളിപ്പിച്ച് സ്വര്‍ണാഭരങ്ങള്‍ കൈക്കലാക്കിയ സംഘം പോലീസിന്റെ പിടിയില്‍. പോലീസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും വ്യാജ നിയമന ഉത്തരവുമുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
കോട്ടയം കൊല്ലാട് വട്ടുക്കുന്നേല്‍ ഷൈമോന്‍ (33), കോട്ടയം ഒളശ്ശ ചെല്ലിത്തറ ബിജോയ് മാത്യു (26), മുളവുകാട് പൊന്നാരിമംഗലം പുളിത്തറ മനു ഫ്രാന്‍സിസ്, ഇടപ്പള്ളി ആലുംചുവട് കിഴുപ്പള്ളി റഹീഷ് (35) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസിന്റെ സഹായത്തോടെ ഷാഡോ പോലീസ് പിടികൂടിയത്.
കൊച്ചിയില്‍ ട്രാഫിക് പോലീസ് വാര്‍ഡനായി ജോലി ചെയ്തിരുന്ന ഷൈമോനാണ് പ്രധാന പ്രതി. സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഇയാളെ പിരിച്ചുവിട്ടിരുന്നു. ഒപ്പം ജോലി നോക്കിയ ബിജോയിയും മനുവുമാണ് രണ്ടും മൂന്നും പ്രതികള്‍. ജോലി വാഗ്ദാനം നല്‍കി പണം അപഹരിച്ചതിനും വ്യാജ രേഖകള്‍ നിര്‍മിച്ചതിനും പോലീസിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതിനുമാണ് കേസ്.
കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്ത ഉദയംപേരൂര്‍ സ്വദേശി യുവതിയാണ് തട്ടിപ്പിനിരയായത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: ഇവരുടെ ഫോണിലേയ്ക്ക് വിളിച്ച്, താന്‍ വെസ്റ്റ് ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ എ.സി. ഓഫീസിലാണ് ജോലിയെന്നും പോലീസ് അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവുണ്ടെന്നും ഷൈമോന്‍ പറഞ്ഞു. അപേക്ഷിക്കുന്നതിന് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും എസ്.എസ്.എല്‍.സി., പ്ലസ്ടു എന്നീ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും മറ്റും പകര്‍പ്പും വാങ്ങി. നിയമന ഉത്തരവ് വാങ്ങാന്‍ ഷൈമോന്‍ യുവതിയെ തിരുവനന്തപുരത്ത് കൊണ്ടുപോയി. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ എത്തി. യുവതിയേയും അമ്മാവനേയും പുറത്ത് നിര്‍ത്തി ഇയാള്‍ സ്റ്റേഷനില്‍ ചുറ്റിക്കറങ്ങിയ ശേഷം ഉത്തരവുമായെത്തി. തുടര്‍ന്ന് യുവതിയില്‍ നിന്ന് 50,000 രൂപ ആവശ്യപ്പെട്ടു. പൈസയ്ക്ക് പകരം യുവതിയുടെ ഒന്നര പവന്‍ മാലയും അര പവന്‍ മോതിരവും കമ്മലും വാങ്ങി. ഇത് പണയം വെച്ച ശേഷം ഒന്നാം പ്രതി മുങ്ങി. രണ്ടു ദിവസം കഴിഞ്ഞ് മറ്റൊരാള്‍ വിളിച്ച് ഷൈമോന് അപകടം സംഭവിച്ചുവെന്ന് യുവതിയെ അറിയിച്ചു.

സംശയം തോന്നിയ യുവതി വിഷയം സ്‌പെഷല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ ടോമി സെബാസ്റ്റ്യനെ അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കൂട്ടുപ്രതികളായ ബിജോയേയും മനുവിനേയും ചേര്‍ത്ത് പെന്റാമേനകയ്ക്കു സമീപം ഇന്റര്‍നെറ്റ് കഫേയില്‍ നിന്ന് റഹീഷിന്റെ സഹായത്തോടെ ട്രെയിനിങ് ഓര്‍ഡര്‍ നിര്‍മിച്ചതെന്ന് കണ്ടെത്തി. ഇതേ കഫേയില്‍ നിന്ന് വ്യാജമായി പോലീസിന്റെ തിരിച്ചറിയല്‍ കാര്‍ഡും നിര്‍മിച്ച് സി.ഡി.യില്‍ കോപ്പി ചെയ്ത് മുളവുകാടുള്ള ഒരു സ്റ്റുഡിയോയില്‍ വെച്ച് വലിപ്പം കുറച്ച് പ്രിന്റ് എടുത്ത് ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കുകയായിരുന്നു.
മൂവരും ചേര്‍ന്ന് എറണാകുളം മാര്‍ക്കറ്റില്‍ ട്രാഫിക് വാര്‍ഡന്റെ യൂണിഫോമില്‍ എത്തി ഒരു പെണ്‍കുട്ടിയുടെ പേരില്‍ കടയുടമകളെ ഭീഷണിപ്പെടുത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസിന്റെ നിര്‍ദേശാനുസരണം, ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീക്കിന്റെ മേല്‍നോട്ടത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ ടോമി സെബാസ്റ്റ്യന്‍, എസ്.ഐ. എ. അനന്തലാല്‍, സെന്‍ട്രല്‍ എസ്.ഐ. വിമല്‍, പോലീസുകാരായ സാനുമോന്‍, ഉമ്മര്‍, ഫൈസല്‍, വാവ, സുധീര്‍ ബാബു, വേണു, ഷാജിമോന്‍, നസറുദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment